Sub Lead

കന്നുകാലികളെ കൊണ്ടുപോവുന്നതിനിടെ മുസ് ലിം ഡ്രൈവറെ ആക്രമിച്ച് കൊള്ളയടിച്ചു; പോലിസിന്റെ വക കേസും

കന്നുകാലികളെ കൊണ്ടുപോവുന്നതിനിടെ മുസ് ലിം ഡ്രൈവറെ ആക്രമിച്ച് കൊള്ളയടിച്ചു; പോലിസിന്റെ വക കേസും
X

ന്യൂഡല്‍ഹി: കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോവുന്നതിനിടെ മുസ് ലിമായ ഡ്രൈവറെ ഹിന്ദുത്വര്‍ ആക്രമിച്ച് കൊള്ളയടിച്ചു. അക്രമികള്‍ക്കെതിരേ കേസെടുക്കുന്നതിനു ഡ്രൈവര്‍ക്കെതിരേ കേസ് ചുമത്തി പോലിസ്. ഇക്കഴിഞ്ഞ ജനുവരി 8ന് പുലര്‍ച്ചെ ശ്രിംഗേരി താലൂക്കിലെ താനിക്കോഡിനു സമീപമാണ് സംഭവം. ഹവേരി ജില്ലയിലെ റാണെബെന്നൂരില്‍ നിന്ന് മംഗളൂരുവിലേക്ക് കന്നുകാലികളെ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ആബിദ് അലി എന്ന ഡ്രൈവറാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. മംഗളൂരു സ്വദേശി റാണെബെനൂരില്‍ കന്നുകാലികളെ വാങ്ങിയിരുന്നു. ഇത് കൊണ്ടുപോവുന്നതിനിടെ പശു സംരക്ഷകര്‍ എന്നവകാശപ്പെട്ട് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഈ സമയം ആബിദ് അലിയുടെ ട്രക്കില്‍ 15ഓളം കന്നുകാലിക ഉണ്ടായിരുന്നു. സംഘം ഇദ്ദേഹത്തിന്റെ കന്നുകാലികളെയും 22,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആബിദ് അലി ഇപ്പോള്‍ ജന്മനാടായ ദാവന്‍ഗെരെയില്‍ ചികില്‍സയിലാണ്. ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏഴോ എട്ടോ മാസം ജോലിക്ക് പോവാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് കുട്ടികളുള്ള കുടുംബത്തിലെ ഏക വരുമാനം ആബിദ് അലിയുടെ ജോലിയില്‍ നിന്നുള്ളതാണ്.

റാണെബെന്നൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍(ആര്‍എംസി) യാര്‍ഡ് അധികൃതര്‍ നല്‍കിയ പെര്‍മിറ്റും വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് കന്നുകാലികളെ കൊണ്ടുപോവുന്നതെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കൈവശമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നുകാലികളെ അറവുശാലയിലേക്കല്ല, കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് കൊണ്ടുപോവുന്നതെന്നും നിയമവിരുദ്ധമല്ലെന്ന് കാണിക്കാനുള്ള രേഖകള്‍ എന്റെ കൈയിലുണ്ടായിരുന്നുവെന്നും ആബിദ് അലി പറഞ്ഞു.

ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നു ലഭിച്ചതും സമാന അനുഭവമാണ്. ആക്രമണകാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിനു പകരം, സുരക്ഷാ നടപടികളില്ലാതെ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് പ്രാദേശിക പോലിസ് ആബിദ് അലിക്കെതിരേ കേസെടുക്കുകയായിരുന്നു.

കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ പശു കശാപ്പ് നിരോധിച്ചു കൊണ്ട് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇത് നടപ്പാക്കിയ ശേഷം സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ശൃംഗേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സിദ്ധരാമപ്പ പറഞ്ഞു. ആക്രമണക്കേസില്‍ പോലിസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണകാരികളുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ല. ഞങ്ങള്‍ അവരെ കണ്ടെത്തി ഒരാളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

Muslim driver beaten and looted by cow vigilantes, booked by police later

Next Story

RELATED STORIES

Share it