Sub Lead

ത്രിപുര അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബന്ദ് ആചരിച്ചു

ത്രിപുരയിലെ വിഎച്ച്പി പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ക്കെതിരെ ബന്ദ് ആചരിക്കാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അത് സ്വമേധയാ ഏറ്റെടുത്തുവെന്ന് റാസ അക്കാദമി ജനറല്‍ സെക്രട്ടറി സയീദ് നൂരി പറഞ്ഞു.

ത്രിപുര അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബന്ദ് ആചരിച്ചു
X

മുംബൈ: ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തില്‍ നടന്ന റാലിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളിലും മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലും പ്രതിഷേധിച്ച് റാസ അക്കാദമിയുടെ ആഹ്വാനപ്രകാരം മുംബൈയിലെ മുസ്‌ലിം ആധിപത്യ പ്രദേശങ്ങളില്‍ ബന്ദ് ആചരിച്ചു.

ഭിവണ്ടിയിലെയും മുംബ്രയിലെയും മുസ്‌ലിം പ്രദേശങ്ങളില്‍ കടകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ അടഞ്ഞുകിടന്നു. മുഹമ്മദ് അലി റോഡ്, നാഗ്പാഡ, മീരാ റോഡ്, മുംബ്ര തുടങ്ങി നിരവധി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ബന്ദ് ആചരിച്ചു.

ത്രിപുരയിലെ വിഎച്ച്പി പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ക്കെതിരെ ബന്ദ് ആചരിക്കാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അത് സ്വമേധയാ ഏറ്റെടുത്തുവെന്ന് റാസ അക്കാദമി ജനറല്‍ സെക്രട്ടറി സയീദ് നൂരി പറഞ്ഞു.

ഔറംഗബാദില്‍ നിന്നും സമാനമായ റിപോര്‍ട്ടുകള്‍ ലഭിച്ചിരുന്നു, അവിടെ ബന്ദിനുള്ള ആഹ്വാനത്തിന് മികച്ച പ്രതികരണം ലഭിച്ചു. ജമാത്തെ ഇസ്‌ലാമി ഹിന്ദ്, മഹാരാഷ്ട്ര മുസ്‌ലിം അവാമി കമ്മിറ്റി എന്നിവയുള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ഈ ആഹ്വാനത്തെ പിന്തുണച്ചു.

Next Story

RELATED STORIES

Share it