Sub Lead

'നിങ്ങളുടെ ചാനലിന്റെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണം അവസാനിപ്പിക്കുക'; ന്യൂസ് 18 ഇന്ത്യ ഉടമ മുകേഷ് അംബാനിക്ക് കത്തയച്ച് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ

നിങ്ങളുടെ ചാനലിന്റെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണം അവസാനിപ്പിക്കുക; ന്യൂസ് 18 ഇന്ത്യ ഉടമ മുകേഷ് അംബാനിക്ക് കത്തയച്ച് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ
X

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ ന്യൂസ് 18 ഇന്ത്യ നടത്തുന്ന മുസ്‌ലിം വിദ്വേഷ പ്രചരണങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ രംഗത്ത്. നിങ്ങളുടെ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് നവീദ് ഹമീദ് കമ്പനി മേധാവി മുകേഷ് അംബാനിക്ക് കത്തയച്ചു. കാലാകാലങ്ങളില്‍ ചാനല്‍ വഴി നടക്കുന്ന ഹീനമായ സംവാദ പരിപാടികളില്‍ വളരെ വിഷമത്തോടെയും ആശങ്കയോടെയുമാണ് താന്‍ ഈ കത്തെഴുതുന്നത്.

താങ്കളുടെ ഹിന്ദി ന്യൂസ് 18 ചാനല്‍ 'ദേശ് നഹി ജുക്‌നെ ദേംഗേ' എന്ന തലക്കെട്ടില്‍ നടത്തുന്ന വിദ്വേഷ ചര്‍ച്ചകളുടെ സ്വഭാവം മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ കാംപയിന് തുല്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവ രാഷ്ട്രീയമോ സാംസ്‌കാരികമോ സാമൂഹികമോ ആയ അര്‍ഥങ്ങളുള്ള സാധാരണ സംവാദങ്ങളല്ല, മറിച്ച് വിഷമകരമായ മുസ്‌ലിം വിരുദ്ധ അജണ്ടയില്‍ കൂടിക്കലര്‍ന്നതാണ്. അടിയന്തരമായി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം സംവാദം 'വലിയ വര്‍ഗീയ സംഘര്‍ഷത്തിനും സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക അവിശ്വാസത്തിനും ഇടയാക്കും. നമ്മുടെ മാതൃരാജ്യത്തിന്റെ സമാധാന ജീവിതത്തെ ഇത് നശിപ്പിക്കും.

ന്യൂസ് 18 ഇന്ത്യയിലെ സംവാദ പരിപാടികള്‍ നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ പരിധികളും ധാര്‍മികതകളും പരസ്യമായി ലംഘിക്കുന്നതാണ്. മുസ്‌ലിം സമുദായത്തിനെതിരായ വികലതകളും മുന്‍വിധികളും ദുരുദ്ദേശ്യങ്ങളും നിറഞ്ഞതാണ് ചര്‍ച്ചകളെന്നും മുഷാവറ നേതാവ് പറഞ്ഞു. നിങ്ങളുടെ ചാനലിന് യുപി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പരമാവധി പണം ലഭിച്ചതിനാല്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ അജണ്ട ഉയര്‍ത്തിക്കാട്ടുന്നതിന് പുറമെ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മനസ്സില്‍ വച്ചാണ് ന്യൂസ് 18 ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവമാണ്.

എന്നാല്‍, റിലയന്‍സിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ അവകാശവാദങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹമീദ് പറഞ്ഞു. ന്യൂസ് 18 ഇന്ത്യയിലൂടെ നടത്തുന്ന വിദ്വേഷ പ്രചാരണം തടയാന്‍ ചില തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നവീദ് ഹമീദ് കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it