നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
BY APH23 May 2022 1:45 AM GMT

X
APH23 May 2022 1:45 AM GMT
കോഴിക്കോട്: നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. ഇരിങ്ങണ്ണൂര്‍ പറമ്പത്ത് സൂപ്പി(62) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന്‍ മുഹമ്മദലിയെ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം. വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനാണ് കുത്തേറ്റ് മരിച്ചത്. സൂപ്പിയുടെ ഭാര്യ നഫീസ(55), മറ്റൊരു മകന്‍ മുനീര്‍(28) എന്നിവര്‍ക്കും പരുക്കുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെ നാളായി ചികിത്സയിലാണെന്ന് പോലിസ് അറിയിച്ചു.
കൈ ഞരമ്പ് മുറിച്ച മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവും സഹോദരനും തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. കുഞ്ഞിപ്പുര മുക്കിലെ സ്‌റ്റേഷനറി കടയിലെ ജോലിക്കാരനാണ് മരിച്ച സൂപ്പി.
Next Story
RELATED STORIES
ജോസ് സാര്‍...ഞങ്ങള്‍ നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
2 July 2022 1:10 PM GMTമൈത്രി ബുക്സിന്റെ പുസ്തകങ്ങള്‍ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ തകര്‍ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍
4 Jun 2022 8:15 AM GMT