Sub Lead

വിശ്വനാഥന്റെ കൊലപാതകം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു

വിശ്വനാഥന്റെ കൊലപാതകം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു
X

കല്‍പറ്റ: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം വിചാരണയ്ക്കു പിന്നാലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് ആട്ടിമറിക്കുന്നതിനെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തി. വിശ്വനാഥന്റെ മാതാവ് പാറ്റ അവരുടെ വീട്ടില്‍ നിന്നു ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിനു പതാക കൈമറിയാണ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. വിശ്വനാഥന്റെ സഹോദരങ്ങളും കുടുംബാഗങ്ങളും ഉള്‍പ്പടെ മാര്‍ച്ചില്‍ അണിനിരണു. പ്രതിഷേധ സംഗമം വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ ഉദ്ഘാടനം ചെയ്തു. പൊതു സ്ഥലത്ത് ആദിവാസിയെ കാണുന്ന പ്രബുദ്ധ മലയാളിക്ക് മുഷിഞ്ഞ വസ്ത്രവും ശരീരത്തിന്റെ രൂപവും നോക്കി ആദിവാസിയായ വിശ്വനാഥനെ മോഷ്ടാവ് എന്ന് തീര്‍പ്പില്‍ എത്തിയത് തികഞ്ഞ വാശീയതയാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വനാഥനന്റേത് വ്യവസ്ഥാപിത കൊലപാതകമാണ്. സംഭവത്തില്‍ സമഗ്രന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ. എം ഷെഫ്‌റിന്‍ അധ്യക്ഷത വഹിച്ചു.

സഹോദരന്റെ നീതിക്ക് വേണ്ടി സംസാരിക്കുന്ന എന്നെ മാവോയിസ്റ്റാണെന്ന് മുദ്രകുത്താന്‍ കല്‍പ്പറ്റ പോലിസ് സ്‌റ്റേഷനിലെ ചില പോലിസുകാര്‍ ശ്രമിക്കുന്നതായി വിശ്വനാഥന്റെ സഹോദരന്‍ വിനോദ് പറഞ്ഞു. കുടുംബം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മകന്റേത് ആത്മഹത്യയല്ല കൊലപാതകം തന്നെയാണെന്ന് മാതാവ് പാറ്റ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പിജി ഹരി, മധു നീതി സമര സമിതി ചെയര്‍മാന്‍ വി എം മാര്‍സന്‍, കെഡിപി ജില്ലാ സെക്രട്ടറി രജിതന്‍ കെ വി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിനു വയനാട്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചനാ പ്രജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍, ജില്ലാ പ്രസിഡന്റ് ലത്തീഫ് പി എച്ച് സംസാരിച്ചു. മാര്‍ച്ചിന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആദില്‍ അബ്ദുറഹീം, തശ്രീഫ് മമ്പാട്, വൈസ് പ്രസിഡന്റ്മാരായ അമീന്‍ റിയാസ്, ലബീബ് കായക്കൊടി, ഷമീമാ സക്കീര്‍, സെക്രട്ടറിമാരായ ഷഹീന്‍ ശിഹാബ്,സബീല്‍ ചെമ്പ്രശ്ശേരി, അന്‍വര്‍ സലാഹുദ്ധീന്‍, വസീം അലി, സംസ്ഥാന കമ്മിറ്റി അംഗം നുജെയിം പി കെ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് മുഹ്‌സിന്‍, ഷഫീക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it