Sub Lead

ചാവക്കാട് പുന്നയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ വധശ്രമം; അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ

ഏഴുവയസ്സുകാരനായ മകനോടൊപ്പം പുന്ന സെന്ററിലെത്തിയ പുന്ന സ്വദേശി നസീബിന് നേരേയാണ് അക്രമികള്‍ ആക്രമണം നടത്തിയത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നസീബിനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട് പുന്നയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ വധശ്രമം;    അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ
X

ചാവക്കാട്: പുന്നയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ വധശ്രമം. ഏഴുവയസ്സുകാരനായ മകനോടൊപ്പം പുന്ന സെന്ററിലെത്തിയ പുന്ന സ്വദേശി നസീബിന് നേരേയാണ് ഒരു സംഘം ആക്രമണം നടത്തിയത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നസീബിനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുന്ന നൗഷാദിന്റെ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്ഡിപിഐ ആരോപിച്ചു.

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. മകനുമൊത്ത് പുന്ന സെന്ററിലെ കടയിലെത്തിയ നസീബിനെ മുര്‍ഷിദിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട കൊണ്ടും മറ്റു മാരകായുധങ്ങള്‍ ഉപയോഗിച്ചും നടത്തിയ ആക്രമണത്തില്‍ നസീബിന്റെ തലയിലും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പും നസീബിന് നേരെ ഇതേ സംഘം ആക്രമണം നടത്തിയിരുന്നു. ബൈക്ക് റേസ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു അന്നത്തെ ആക്രമണം. പരിക്കേറ്റ നസീബ് ചാവക്കാട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ കഴിയുന്നതിനിടെ പുന്ന നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി നസീബിനെതിരേ വധ ഭീഷണി മുഴക്കി. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് നൗഷാദ് പോയതെന്ന് നസീബ് പറഞ്ഞു.

നസീബിനെതിരായ ആക്രമണത്തില്‍ എസ്ഡിപിഐ ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തു. പ്രദേശത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പോലിസ് തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി പാര്‍ട്ടി രംഗത്തെത്തും. ഏറെ കാലമായി ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നില്‍ക്കുന്ന പുന്ന നൗഷാദിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ നിലക്ക് നിര്‍ത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it