Sub Lead

യുപിയില്‍ കൊലയാളിയെ പോലിസിന് മുമ്പിലിട്ട് നാട്ടുകാര്‍ തല്ലിക്കൊന്നു

ഗോരഖ്പൂരില്‍നിന്നുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. പിതാവിന്റെ തോക്ക് ഉപയോഗിച്ച് അധ്യാപകനെ വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടതെന്നും പോലിസ് പറഞ്ഞു.

യുപിയില്‍ കൊലയാളിയെ പോലിസിന് മുമ്പിലിട്ട് നാട്ടുകാര്‍ തല്ലിക്കൊന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപകനെ വെടിവച്ച് കൊന്ന അക്രമിയെ പോലിസുകാരുടെ സാന്നിധ്യത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ യുപിയിലെ ഖുശിനഗറില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സര്‍വ്വ സന്നാഹങ്ങളുമായെത്തിയ പോലിസുകാരുടെ മുമ്പില്‍വച്ചാണ് നാട്ടുകാര്‍ അക്രമിയെ വടിയും മറ്റും ഉപയോഗിച്ച് അടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയത്.

ഗോരഖ്പൂരില്‍നിന്നുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. പിതാവിന്റെ തോക്ക് ഉപയോഗിച്ച് അധ്യാപകനെ വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടതെന്നും പോലിസ് പറഞ്ഞു. അധ്യാപകനെ വെടിവച്ച ശേഷം ഇയാള്‍ വീടിന്റെ ടെറസില്‍ കയറി തോക്ക് ചൂണ്ടി ഗ്രാമീണരെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പോലിസ് എത്തിയപ്പോള്‍ കൈകള്‍ ഉയര്‍ത്തി കീഴടങ്ങുകയും താഴേക്കിറങ്ങുകയും ചെയ്തു. പോലിസ് വാഹനത്തിലേക്ക് നടക്കുന്നതിനിടെ ക്രുദ്ധരായ ജനക്കൂട്ടം ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോയി വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it