Sub Lead

മുനമ്പം മനുഷ്യകടത്ത്: 43 അംഗ സംഘത്തെ കടത്താന്‍ നേതൃത്വം നല്‍കിയ തമിഴ്‌നാട് സ്വദേശി ശ്രീകാന്തനെന്ന് പോലീസ് നിഗമനം

ശ്രീകാന്തന്‍ രാജ്യാന്തര മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും പോലീസിന് വിവരം ലഭിച്ചതായാണ് അറിയുന്നത്.കേരളത്തില്‍ നിന്നുള്ള മനുഷ്യകടത്തിന് ശ്രീകാന്തനാണ് നേതൃത്വം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം.

കൊച്ചി: മുനമ്പത്ത് നിന്നും വിദേശത്തേയക്ക് മല്‍സ്യബന്ധന ബോട്ടില്‍ 43 അംഗ സംഘത്തെ കടത്താന്‍ നേതൃത്വം നല്‍കിയത് തമിഴ്‌നാട് സ്വദേശിയായ ശ്രീകാന്തന്‍ എന്ന് പോലീസ് നിഗമനം. ശ്രീകാന്തന്‍ രാജ്യാന്തര മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും പോലീസിന് വിവരം ലഭിച്ചതായാണ് അറിയുന്നത്.കേരളത്തില്‍ നിന്നുള്ള മനുഷ്യകടത്തിന് ശ്രീകാന്തനാണ് നേതൃത്വം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം. തിരുവനന്തപുരം വെങ്ങാനൂരിലെ ശ്രീകാന്തന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.മുനമ്പത്ത് നിന്നും ബോട്ടില്‍ വിദേശത്തേയക്ക് കടന്ന സംഘത്തിന്റെ കൂട്ടത്തില്‍ ശ്രീകാന്തനും ഉണ്ടെന്ന്് പോലീസ് സംശയിക്കുന്നുണ്ട്.ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മനഷ്യക്കടത്തിലെ മറ്റു കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം സംഘത്തിലെ ഒരു പ്രധാന കണ്ണിയാണ് ശ്രീകാന്തന്‍. തമിഴ്‌നാട്ടില്‍നിന്നും ഇയാള്‍ മനുഷ്യക്കടത്തു നടത്തിയിട്ടുണ്ടെന്നാണ് വിവരം. മുനമ്പത്തുനിന്നും മുമ്പും മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ നിരവധിപേരില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഈ സംഘം പണം വാങ്ങിയതായാണ് വിവരം. ഇത്തരത്തില്‍ കേരളത്തില്‍ 200 ഓളം പേരെ എത്തിച്ചതായും എന്നാല്‍ പോലീസ് അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്ന് ഇതില്‍ കൂടുതല്‍പേരും തിരിച്ചു മടങ്ങിയതായാണ് സൂചന. ശ്രീകാന്തനുമായി ബന്ധമുണ്ടെന്നു കരുതുന്ന നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ബോട്ടുവാങ്ങാന്‍ ഇടനിലക്കാരായി നിന്ന അഞ്ചിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടുണ്ട്. മല്‍സ്യം ബന്ധനം നടത്താനെന്നു ു പറഞ്ഞാണ് ബോട്ടു വാങ്ങിയതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.




Next Story

RELATED STORIES

Share it