ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി: മുംബൈ പോലിസ് വിവരങ്ങള്‍ ശേഖരിച്ചു

ഇന്നലെ കണ്ണൂര്‍ എസ്പിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച മുംബൈ പോലിസ് ഇന്ന് ബിനോയ് കോടിയേരിക്ക് നോട്ടിസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസാണ് നല്‍കുക.

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി:  മുംബൈ പോലിസ് വിവരങ്ങള്‍ ശേഖരിച്ചു

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കണ്ണൂര്‍ എസ്പിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച മുംബൈ പോലിസ് ഇന്ന് ബിനോയ് കോടിയേരിക്ക് നോട്ടിസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസാണ് നല്‍കുക. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് യുവതി പരാതിയില്‍ നല്‍കിയിരുന്നത്.

യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പോലിസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

മുംബൈ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top