Sub Lead

ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ തകര്‍ത്തു

ഘട്‌കോപ്പര്‍ ഈസ്റ്റിലെ ബിജെപി സ്ഥാനാര്‍ഥി പരാഗ് ഷായുടെ കാറാണ് ആറുതവണ ബിജെപിയുടെ എംഎല്‍എയായ പ്രകാശ് മേത്തയുടെ അനുയായികള്‍ ആക്രമിച്ചത്.

ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ തകര്‍ത്തു
X

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ അടിതുടങ്ങി. ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ തകര്‍ത്തു. ഘട്‌കോപ്പര്‍ ഈസ്റ്റിലെ ബിജെപി സ്ഥാനാര്‍ഥി പരാഗ് ഷായുടെ കാറാണ് ആറുതവണ ബിജെപിയുടെ എംഎല്‍എയായ പ്രകാശ് മേത്തയുടെ അനുയായികള്‍ ആക്രമിച്ചത്. പ്രകാശ് മേത്തയ്ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ആക്രമണ കാരണം. മഹാരാഷ്ട്രയില്‍ ബിജെപി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന നേതാക്കളായ ഏകനാഥ് ഖാഡ്‌സെ, കാബിനറ്റ് മന്ത്രി വിനോദ് താവ്‌ഡെ എന്നിവരെ ഒഴിവാക്കിയാണ് നാലാമത്തെയും അവസാനത്തെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളാണുള്ളത്. ബിജെപി-ശിവസേന സഖ്യമായതിനാല്‍ ബിജെപി 150 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലേക്കുമാണ് മല്‍സരിക്കുന്നത്. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 24നാണ്.




Next Story

RELATED STORIES

Share it