- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അത് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണമല്ല; പ്രചരിക്കുന്നത് 2017ലെ വീഡിയോ
2017ല്‍ ഒരു പാക് യൂടൂബ് ചാനലാണ് ആദ്യമായി ഈ വീഡിയോ അപ് ലോഡ് ചെയ്യുന്നത്. മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോയാണ് ഇന്ത്യന്‍ സേനയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: ബാലക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് ക്യാംപുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ചില മാധ്യമങ്ങളിലും സമാന വീഡിയോ പ്രചരിച്ചതോടെയാണ് വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന ആള്‍ട്ട് ന്യൂസ് സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്നത്. ദേശീയ മാധ്യമങ്ങളായ ന്യൂസ് 18, ഇന്ത്യ ടുഡെ, എക്കണോമിക്‌സ് ടൈം, ആജ് തക്ക്, റ്റൈംസ് നൗ തുടങ്ങിയ ചാനലുകളാണ് വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന ചക്രവര്‍ത്തി സുലിബേലിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ രാവിലെ 10.28നാണ് 'സുപ്രീംകോടതി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചെങ്കിലും ഇന്ത്യന്‍ വ്യോമസേന അത് മറ്റൊരു രീതിയില്‍ ആഘോഷിച്ചുവെന്ന്' അടിക്കുറിപ്പോടെ വീഡിയോ അപ്‌ലോഡ് ചെയ്തത്.
ഉടനെത്തന്നെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഇത് റീട്വീറ്റ് ചെയ്തു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ ഈ വീഡിയോ വ്യാപകമായി സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ഇതേ വീഡിയോ തന്നെ ഇബ്രാഹീം കാസി എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യക്കെതിരേ പാക് വ്യോമസേനയുടെ ആക്രമണം' എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
The fighter aircraft of Pakistan Air Force at midnight demonstrated tactical preparedness by releasing flares in Cholistan say the channels of military enthusiasts. pic.twitter.com/rUjgm7jqSw
— Ibrahim Qazi (@miqazi) February 25, 2019
ഇതോടെ വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ആള്‍ട്ട് ന്യൂസ് വീഡിയോ പരിശോധിച്ചത്. 2017ല്‍ ഒരു പാക് യൂടൂബ് ചാനലാണ് ആദ്യമായി ഈ വീഡിയോ അപ് ലോഡ് ചെയ്യുന്നത്. ഫ്‌ലയേഴ്‌സ് അറ്റ് നൈറ്റ് പാഫ് എഫ്-16 എന്ന പേരിലായിരുന്നു വീഡിയോ. മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോയാണ് ഇന്ത്യന്‍ സേനയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.
പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമാക്രമണം എന്ന പേരില്‍ ഏറ്റവുമധികം പ്രചരിക്കുന്ന മറ്റൊരു വീഡിയോ ആകട്ടെ, ഒരു വീഡിയോ ഗെയിമില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. എബിപി മാധ്യമപ്രവര്‍ത്തകന്‍ വികാസ് ബദൗരിയ ഉള്‍പ്പെടെയുള്ളവര്‍ ഈ വ്യാജ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'അര്‍മ ടു' എന്ന പേരിലുള്ള ഒരു വീഡിയോ ഗെയിമിന്റെ 2015ലെ യൂട്യൂബ് വീഡിയോ ആണിത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















