Sub Lead

ആലപ്പുഴയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ഉജ്വലവിജയം ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യം: സിപിഎ ലത്തീഫ്

ആലപ്പുഴയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ഉജ്വലവിജയം ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യം: സിപിഎ ലത്തീഫ്
X

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുണ്ടായ ഉജ്വലമായ വിജയം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ എസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യമാണന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. ആലപ്പുഴ റൈബാന്‍ ആഡിറ്റോറിയത്തില്‍ നടന്ന ശഹീദ് കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ് ഷാന്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു കൊണ്ടിരുന്നു. ഷാന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ വിജയകാഹളം പ്രതീക്ഷിച്ചിരിക്കുന്നവരാണ് ജനങ്ങള്‍. എസ്ഡിപിഐക്കെതിരെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മുഴുവന്‍ എതിരാളികളും ഒന്നിച്ച് നിന്നിട്ടും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയെ പോലും കൂട്ടുപിടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തി. എന്ത് സന്ദേശമാണ് ഇത്തരം ശ്രമങ്ങള്‍ നല്‍കുന്നതെന്ന് മതേതര കേരളം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്, സെക്രട്ടറി എം എം താഹിര്‍, സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ജോര്‍ജ് മുണ്ടക്കയം, എസ് പി അമീര്‍ അലി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്ഡിടിയു സംസ്ഥാന സമിതി അംഗം നാസര്‍ പുറക്കാട്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജനറല്‍ സെക്രട്ടറി എം. സാലിം സംസാരിച്ചു.

Next Story

RELATED STORIES

Share it