- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാപ്പ് പോരാ; മുള്ളൂര്‍ക്കര തൗബ ചെയ്ത് മടങ്ങണം: അസ് ലം മൗലവിയുടെ ഓഡിയോ വൈറല്‍
എ പി സുന്നി വേദികളിലടക്കം സഖാഫിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ, മുള്ളൂര്‍ക്കരയുടെ ബിജെപി വിധേയത്വവും വിവരക്കേടുകളും തുറന്നുകാട്ടുന്ന ചര്‍ച്ചകളും സജീവമാവുകയാണ്

പി സി അബ്ദുല്ല
കോഴിക്കോട്: വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് പരസ്യമായി രംഗത്തുവന്നിട്ടും മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിക്കെതിരേ സമുദായത്തില്‍ പ്രതിഷേധവും രോഷവും അടങ്ങുന്നില്ല. എ പി സുന്നി വേദികളിലടക്കം സഖാഫിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ, മുള്ളൂര്‍ക്കരയുടെ ബിജെപി വിധേയത്വവും വിവരക്കേടുകളും തുറന്നുകാട്ടുന്ന ചര്‍ച്ചകളും സജീവമാവുകയാണ്. സാമൂഹിരമാധ്യമങ്ങളില്‍ തികഞ്ഞ ഒറ്റുകാരാനായി സഖാഫി കൊണ്ടാടപ്പെടുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കും പ്രതികൂലമാവുകയാണ്. അതിനിടെ, മുള്ളൂര്‍ക്കരയോടുള്ള അഭ്യര്‍ഥനയായി പുറത്തുവന്ന യുവ പണ്ഡിതന്റെ ഓഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളല്‍ വൈറലായി. കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും എറണാകുളം കാഞ്ഞിരമറ്റം ഖത്തീബുമായ കെ എസ് മുഹമ്മദ് അ സ്‌ലം മൗലവിയുടെ സന്ദേശമാണ് വ്യാപക ചര്‍ച്ചയായത്.
ഓഡിയോ സന്ദേശത്തിന്റെ പൂര്‍ണ രുപം
മുള്ളൂര്‍ക്കര സഖാഫിയുടെ ചരിത്രം പഠിക്കാതെയുള്ള തേരോട്ടം ഈ സമുദായത്തെ കുറച്ചൊന്നുമല്ല തകര്‍ത്തതും വേദനിപ്പിച്ചതും ഹിംസിച്ചതും. അതു ശരിയാവുന്നത്രത്തോളം നാശം സമുദായത്തിനും ചരിത്രത്തിനും ഉണ്ടാക്കിവച്ചിട്ട് ഏറ്റവും ഇസ്സത്താര്‍ന്ന ഈ സമുദായത്തിന്റെ ചരിത്രം ഉണക്കക്കാരക്കയോടും ഉണക്ക മീനിനോടും ഉപമിച്ച് ഈ സമുദായത്തെ കുറേ ആളുകളെ മുന്നില്‍കിട്ടിയപ്പോള്‍ എത്രത്തോളം വ്യഭിചരിക്കാമോ അത്രത്തോളം ചരിത്രത്തെ വ്യഭിചരിച്ച് നാശപ്പെടുത്തിയിട്ട് കേവലമൊരു ക്ഷമാപണവും അല്ലെങ്കില്‍ എനിക്ക് കേവലമെനിക്ക് ചരിത്രമറിയില്ല എന്നുപറഞ്ഞിട്ട് ഈ രീതിയിലെല്ലാം ചെയ്തിട്ട് അവസാനം ചരിത്രം ഇങ്ങനെയല്ല, യാഥാര്‍ഥ്യവും ഇങ്ങനെയല്ല ഞാന്‍ പറഞ്ഞത് ശുദ്ധ ഭോഷ്‌ക്കാണ് എന്നു ബോധ്യപ്പെടുമ്പോള്‍ കേവലമൊരു രണ്ടുമിനിറ്റ് വാട്‌സ്ആപ് വോയ്‌സ് സന്ദേശമയച്ച് സമുദായത്തിലുണ്ടാക്കിയ നാശവും പ്രശ്‌നങ്ങളും അതില്‍ നിന്നു തിരിയുമെന്ന് താങ്കള്‍ വിചാരിക്കണ്ട. അതിനേക്കാള്‍ എത്രയോ വലിയ പവറിലാണ് അത് സമുദായത്തിന്റെ ചങ്കത്ത് കരളില്‍ തന്നെ ആഞ്ഞടിച്ചത് എന്ന് താങ്കള്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ചെറിയ എന്തെങ്കിലും ഗവണ്‍മെന്റില്‍ നിന്നു കിട്ടുന്ന ലാഭമോ അല്ലെങ്കില്‍ കുറേ ആളുകളെ അഞ്ചോ പത്തോ മിനിറ്റ് സമയം വികാരഭരിതരാക്കാം എന്നു കരുതിയോ അല്ലെങ്കില്‍ മറ്റു സമുദായത്തില്‍ നിന്നു അല്ലെങ്കില്‍ തീവ്ര ഹൈന്ദവ നിലപാടുള്ളവരില്‍ നിന്നു എന്തെങ്കിലും ഒരു സമ്മാനമോ പിന്തുണയോ ലഭിക്കുമെന്നു കരുതി മുസ്്‌ലിം സമുദായത്തെ ഇങ്ങനെ മൊത്തത്തില്‍ വില്‍ക്കല്ലെ സഹോദരാ.
താങ്കളുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു. താങ്കള്‍ ആവശ്യമില്ലാത്തതെല്ലാം പറഞ്ഞു. തുടക്കംമുതല്‍ ഒടുക്കം വരെയും ആദം നബിയെ വരെ താങ്കള്‍ ചരിത്രം പറഞ്ഞ് സംസാരിച്ചു. ഈ സമയത്ത് താങ്കളുടെ സ്ഥാനം ഇസ്്‌ലാമില്‍ എവിടെയാണെന്ന് ഞാന്‍ പറയണ്ട ആവശ്യമില്ല. അതുകൊണ്ട് താങ്കള്‍ വെറുതെ ഒരു മിനിറ്റ് ഒരു വോയ്‌സ് വിട്ടതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല. താങ്കള്‍ നന്നായിട്ട് അംഗശുദ്ധി വരുത്തി ഏതെങ്കിലും പള്ളിയില്‍ പോയിരുന്ന് തൗബാ ചെയ്ത് ആദം നബി മുതലുള്ള എല്ലാവരോടും താങ്കള്‍ ചെയ്ത തെറ്റിന്റെ കാഠിന്യം മനസ്സിലാക്കി മാപ്പപേക്ഷിക്കുകയും താങ്കള്‍ വളരെ നല്ല നിലയില്‍ ഒരു പത്രസമ്മേളനം വിളിച്ച് നൂറുശതമാനം തെറ്റായിപ്പോയെന്നോ അല്ലെങ്കില്‍ എനിക്കെന്തെങ്കിലും ജിന്ന് ബാധയോ മറ്റു ബുദ്ധിമുട്ടോ തല്‍സമയം സംഭവിച്ചതാണ് ചരിത്രം അതല്ല, ഏതെങ്കിലും ഒന്നോ രണ്ടോ ചരിത്രകാരന്മാരെ ഇടത്തും വലത്തും ഇരുത്തി കൃത്യമായി താങ്കള്‍ ചരിത്രം ബോധ്യപ്പെടുത്തുന്നതിലൂടെ ഒരു പരിധിയെങ്കിലും ഈ തെറ്റ് തിരുത്താന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും തിരുത്താനേ കഴിയില്ല. കാരണം അത് ആര്‍എസ്എസ് ഏറ്റെടുത്തിട്ട് കളിയാക്കുന്നത് താങ്കള്‍ കാണുന്നുണ്ടല്ലോ. എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. ഞാന്‍ ചരിത്രകാരനോ ചരിത്രത്തെക്കറിച്ച് വിവരമുള്ളവനോ അല്ല. പക്ഷേ, എനിക്ക് ഉത്തമബോധ്യമുണ്ട്. ചരിത്രം പഠിക്കുക എന്നത് അതന്വേഷിച്ച് മക്കത്തേക്കോ മദീനത്തേക്കോ പോവേണ്ട. അത് വിക്കീപീഡിയയിലോ യൂട്യൂബിലോ അല്ലെങ്കില്‍ എവിടെ പഠിച്ചാലും മതി. താങ്കളുടെ ഈ മാപ്പില്‍ പോലും വളരെ വലിയ വ്യാജവും താങ്കളുടെ മനസ്സിന്റെ കറുപ്പും വ്യക്തമാക്കുകയാണ്. താങ്കള്‍ നന്നായി അല്ലാഹുവിനോട് ക്ഷമചോദിക്കുകയും ആദം നബി(അ) വരെ ഉബുവത്തും ഒക്കെ താങ്കളുടെ പ്രസംഗത്തില്‍ ചോദ്യംചെയ്യപ്പെട്ടതായി വന്നിട്ടുണ്ട്. അതുകൊണ്ട് താങ്കള്‍ തൗബ ചെയ്യണം. ആദരണീയനായ എ പി ഉസ്താദിനോടു വരെ താങ്കള്‍ ഈ വിഷയം ചര്‍ച്ചചെയ്യണം. താങ്കള്‍ അംഗീകരിക്കുന്ന വലിയൊരു പണ്ഡിതനെന്ന നിലയ്ക്കാണ് ഉസ്താദിന്റെ പേര് പറഞ്ഞത്. അതുകൊണ്ട് താങ്കള്‍ കേവലം രണ്ടുമിനിറ്റ് വോയ്‌സ് വിട്ടിട്ട് സര്‍ക്കസ് കാണിച്ചിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് താങ്കള്‍ അത് തിരുത്താനും ലക്ഷ്യബോധത്തോടെ സംസാരിക്കാനും മേലില്‍ അറിവില്ലാത്ത കാര്യത്തില്‍ വായ് തുറക്കരുത്. വായ എന്തെങ്കിലും പ്ലാസ്റ്റര്‍ ഒട്ടിച്ച് വയ്ക്കണം. എന്റെ പേര് കെ എഫ് മുഹമ്മദ് അസ് ലം മൗലവി, കേരള മുസ്്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, എറണാകുളം ജില്ല, കാഞ്ഞിരമറ്റം മുസ്്‌ലിം ജമാഅത്തിലെ ഖത്തീബ്. താങ്കള്‍ക്ക് നല്ല ബോധം അല്ലാഹു നല്‍കുമാറാവട്ടെ. താങ്കള്‍ ഈ സമുദായത്തെ ജനമധ്യത്തില്‍ പിഴപ്പിച്ചതിന് അല്ലാഹു മാപ്പ് നല്‍കുമാറാട്ടെ. ഇനിയെങ്കിലും താങ്കള്‍ തൊള്ള തുറക്കുമ്പോള്‍ അത് ചരിത്രം പഠിച്ചിട്ട് ആവാനും അല്ലെങ്കില്‍ പഠിച്ചവരെ മനസ്സിലാക്കാനും താങ്കള്‍ക്ക് അല്ലാഹു നല്ല ബുദ്ധി പ്രധാനം ചെയ്യുമാറാകാട്ടെ. താങ്കളുടെ തൗബ ഇന്ത്യയിലെ മുസ്്‌ലിംമീകള്‍ സ്വീകരിക്കുന്നതോടൊപ്പം ചരിത്രകാരന്‍മാര്‍ ഉള്‍ക്കൊള്ളുന്നതിനപ്പുറം സൃഷ്ടികര്‍ത്താവായ അല്ലാഹു സ്വീകരിക്കുമാറാവട്ടെ എന്ന് ഞാന്‍ ദുആ ചെയ്യുന്നു..
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















