Sub Lead

മത ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ച് സിഎന്‍എന്‍-ന്യൂസ് 18

ജെയ്ഷ് കേന്ദ്രങ്ങളെന്ന വ്യാജേനയാണ് ചാനല്‍ ഈ മസ്ജിദുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തിയ ന്യൂസ് 18 മാപ്പുപറയണമെന്നാവശ്യപ്പെട്ട് എഐഎംപിഎല്‍ബി രംഗത്തുവന്നിരുന്നു.

മത ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ച്  സിഎന്‍എന്‍-ന്യൂസ് 18
X

ന്യൂഡല്‍ഹി: മുസ്ലിം ലോകം ഏറെ പരിപാവനമായി കരുതുന്ന മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ എന്നീ പള്ളികളെ തീവ്രവാദ ക്യാംപുകളോട് ഉപമിച്ചുള്ള സിഎന്‍എന്‍-ന്യൂസ് 18ന്റെ നടപടി വിവാദമാവുന്നു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്റെ മതപാഠശാലകളെക്കുറിച്ചുള്ള റിപോര്‍ട്ടിനൊപ്പമായിരുന്നു ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. ജെയ്ഷ് ടെറര്‍ ഫാക്ടര്‍ എന്ന ശീര്‍ഷകത്തില്‍ സകാ ജേക്കബ് അവതരിപ്പിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയിലാണ് റിലയന്‍സ് ഉടമസ്ഥതയിലുള്ള ചാനല്‍ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ജെയ്ഷ് കേന്ദ്രങ്ങളെന്ന വ്യാജേനയാണ് ചാനല്‍ ഈ മസ്ജിദുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തിയ ന്യൂസ് 18 മാപ്പുപറയണമെന്നാവശ്യപ്പെട്ട് എഐഎംപിഎല്‍ബി രംഗത്തുവന്നിരുന്നു. ചാനലിന്റെ നടപടി മുസ്ലിംകളെ അവഹേളിക്കുകയും മനപ്പൂര്‍വം പ്രകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് സംഘടന ആരോപിച്ചു.വിഷയത്തില്‍ ഇതുവരെ മാപ്പുപറയാത്ത ചാനലിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ മൂന്നുപള്ളികള്‍ക്കുമുള്ള ഭീകരബന്ധം ചാനല്‍ തെളിയിക്കണമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചാനല്‍ മാപ്പു പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it