ഓടുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ യുവതിയെ ബലാല്‍സംഗത്തിനിരയാക്കി; ജീവനക്കാരനായ പ്രതി പിടിയില്‍
മധ്യപ്രദേശിലെ ഇട്രാസി സ്‌റ്റേഷനു സമീപം വച്ച് യശ്വന്ത്പുര്‍ നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം.

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ വച്ച് ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇട്രാസി സ്‌റ്റേഷനു സമീപം വച്ച് യശ്വന്ത്പുര്‍ നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം.
റിസര്‍വേഷന്‍ ഇല്ലാതെ എസി കോച്ചില്‍ കയറിയതാണ് യുവതി. റെയില്‍വേ ജീവനക്കാരന്‍ യുവതിയോട് ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ കോച്ചിലേക്കു മാറാതെ യുവതി പാന്‍ട്രി കാറിലേക്കു പോവുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഇവിടെ വച്ചാണ് പാന്‍ട്രി ജീവനക്കാരന്‍ ആക്രമിച്ചത്.
ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പോലിസിനെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്‌റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. യുവതിക്കു മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
RELATED STORIES
ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMTസുള്ളി ഡീല്സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMT