പബ്ജി കളിക്കിടെ കുഴഞ്ഞുവീണ ഭിന്നശേഷിക്കാരന്‍ മരിച്ചു
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ദീപക് റാത്തോഡ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
BY SRF7 Sep 2021 9:08 AM GMT

X
SRF7 Sep 2021 9:08 AM GMT
ഭോപ്പാല്‍: പബ്ജി കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഭിന്നശേഷിക്കാരനായ പത്തൊന്‍പതുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ദീപക് റാത്തോഡ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
വീട്ടിനുള്ളില്‍ പബ്ജി കളിച്ചിരിക്കവെ ദീപക് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലിന് ശേഷിയില്ലാത്ത ദീപക്, പബ്ജി കളിക്കുന്നത് പതിവാക്കിയിരുന്നു. കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ് സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില് അന്തിമവാദം
10 Aug 2022 1:54 AM GMT