Sub Lead

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം സംഘപരിവാര്‍ അജണ്ട; ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കുക, പ്രതിഷേധിക്കുക: പുരോഗമന യുവജന പ്രസ്ഥാനം

2022 ഓടു കൂടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്നും 2024ഓടു കൂടു മുസ്ലിംങ്ങളെ അമര്‍ച്ച ചെയ്ത് രണ്ടാം തരം പൗരന്മാര്‍ ആക്കി മറ്റുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. പദ്ധതി പ്രകാരമുള്ള മുസ്ലിം വേട്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം സംഘപരിവാര്‍ അജണ്ട; ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കുക, പ്രതിഷേധിക്കുക: പുരോഗമന യുവജന പ്രസ്ഥാനം
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംഘടനാ ഓഫിസുകളിക്കും ഇന്നലെ പുലര്‍ച്ചെ നാലോട് കൂടി അരങ്ങേറിയ എന്‍ഐഎ, ഇ ടി സംയുക്ത റെയ്ഡും അന്യായ കസ്റ്റഡിയും ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള വിമത ശബ്ദങ്ങളെ അടിച്ചര്‍മത്തുക എന്ന സംഘപരിവാര്‍ ബ്രാമണ്യ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. 2025 ഓടു കൂടി ഇന്ത്യയെ സമ്പൂര്‍ണമായ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും എന്നവര്‍ നേരത്തെ പ്രസ്ഥാവിച്ചിരുന്നു.

2022 ഓടു കൂടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്നും 2024ഓടു കൂടു മുസ്ലിംങ്ങളെ അമര്‍ച്ച ചെയ്ത് രണ്ടാം തരം പൗരന്മാര്‍ ആക്കി മറ്റുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. പദ്ധതി പ്രകാരമുള്ള മുസ്ലിം വേട്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

വിയോജിക്കുന്നവര്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരേയും ഭീകര നിയമങ്ങള്‍ ചുമത്തി തടവിലാക്കി കൊണ്ടിരിക്കുകയാണ്. ഭീമാ കൊറേഗാവ് കേസിന്റെ കാര്യത്തില്‍ അത് സംഭവിച്ചതാണ്. തങ്ങള്‍ക്ക് സ്തുതി പാടുന്നവര്‍ മാത്രമാകുന്ന ഒരു രാജ്യം എന്നാണ് സംഘപരിവാര്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ മര്‍ദ്ധിത ജനതയായ മുസ്ലിങ്ങള്‍ക്ക് ഇടയില്‍ നിന്നും ഉയര്‍ന്നു വന്ന പ്രസ്ഥാനം ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകള്‍ നേരിടുമ്പോള്‍ അവരോട് ഐക്യപ്പെടുക എന്നതാണ് കമ്മ്യൂണിസ്റ്റ് മൂല്യം.

ശത്രുവിനെയും മിത്രത്തെയും വേര്‍തിരിച്ചറിഞ്ഞാല്‍ മാത്രമേ ഫാസിസത്തിനെതിരായ പോരാട്ടം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂ . എന്നാല്‍ സംഘപരിവാറിന്റെ അനുയായികളായി മാറിക്കൊണ്ടിരിക്കുന്ന പല സംഘടനകളും ഇരട്ടത്താപ് ആണ് വെച്ച് പുലര്‍ത്തുന്നത്.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുകയും അതെ അധികാരം ഉപയോഗിച്ച് ജനങ്ങളെ വംശഹത്യ ചെയ്യുന്ന ഭരണകൂടവും ഭരണഘടന ഉയര്‍ത്തിപിടിക്കുന്നുണ്ട്, ഇതുപോലെ തന്നെ സംരക്ഷിക്കാന്‍ ആവിശ്യപെടുന്നുമുണ്ട്. അപ്പോള്‍ അവ സംരക്ഷിണ്ട ബാധ്യത അവരിലുണ്ട്, എന്നാല്‍ നമ്മള്‍ മര്‍ദ്ധിത ജനത ഇനിയും അതില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും സ്വയം സംഘടിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും സമര സജ്ജരാവുകയും മാത്രമേ നമുക്ക് മുന്നില്‍ വഴി ഒള്ളൂ എന്നും പല സംഭവ വികാസങ്ങളും തെളിയിക്കുകയാണ്. റെയ്ഡില്‍ പ്രതിഷേധിച്ചു ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് പുരോഗമന യുവജന പ്രസ്ഥാനം ഐക്യപെടുന്നു.

അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ചു പാണ്ടിക്കാട് അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. നഹാസ്, ഹനീന്‍, ബ്രിജേഷ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it