Sub Lead

മോട്ടോര്‍ വാഹന നിയമ ഭേദഗതി രാജ്യസഭ പാസാക്കി; പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം

പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ധനയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്‍പ്പന.

മോട്ടോര്‍ വാഹന നിയമ ഭേദഗതി രാജ്യസഭ പാസാക്കി;   പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം
X

ന്യൂഡല്‍ഹി: റോഡുകളിലെ നിയമലംഘനത്തിന് കര്‍ശനനടപടികള്‍ ശുപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. വാഹനാപകടങ്ങള്‍ തടയാല്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബില്‍. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അഴിമതി ഇല്ലാതാക്കാനും ബില്‍ ലക്ഷ്യമിടുന്നു.

ബില്ലിനെ സഭയില്‍ 108പേര്‍ പിന്തുണച്ചപ്പോള്‍ 13 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ധനയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്‍പ്പന.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴ (നിലവില്‍ 100), മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ (നിലവില്‍ 2000 രൂപ), അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപ (നിലവില്‍ 500), ആംബുലന്‍സ്, ഫയര്‍എന്‍ജിന്‍, പോലിസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കിയാല്‍ 10,000 രൂപ പിഴ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ, വാഹനം ഓടിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധമായ െ്രെഡവിംഗ് പിഴ 5000 രൂപ, അമിതഭാരം കയറ്റിയാല്‍ 20,000 രൂപ, പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും.

ബില്‍ പ്രകാരം ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയാകും. അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.

Next Story

RELATED STORIES

Share it