Sub Lead

ആദ്യ പ്രസവത്തില്‍ നാല് ആണ്‍ കണ്‍മണികള്‍

ആദ്യ പ്രവാചകന്റെ പേരായ 'ആദം' എന്ന് അവസാനിക്കുന്ന പേരുകളിട്ട് നാല് കുട്ടികളും പേരുകളിലും ഒന്നാമതായി. അയാന്‍ ആദം, അസാന്‍ ആദം, ഐ സിന്‍ ആദം, അസ് വിന്‍ ആദം എന്നിങ്ങനേയാണ് കണ്‍മണികള്‍ക്ക് പേര് നല്‍കിയത്.

ആദ്യ പ്രസവത്തില്‍ നാല് ആണ്‍ കണ്‍മണികള്‍
X

ചെര്‍പ്പുളശ്ശേരി: ആദ്യ പ്രസവത്തില്‍ നാല് ആണ്‍ കണ്‍മണികളെ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവ ദമ്പതികള്‍. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫ-മുബീന ദമ്പതികള്‍ക്കാണ് ആദ്യ പ്രസവത്തില്‍ തന്നെ നാല് ആണ്‍ കണ്‍മണികളെ ലഭിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ: അബ്ദുള്‍ വഹാബ് ആണ് ജനുവരി 16ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

ആദ്യ പ്രവാചകന്റെ പേരായ 'ആദം' എന്ന് അവസാനിക്കുന്ന പേരുകളിട്ട് നാല് കുട്ടികളും പേരുകളിലും ഒന്നാമതായി. അയാന്‍ ആദം, അസാന്‍ ആദം, ഐ സിന്‍ ആദം, അസ് വിന്‍ ആദം എന്നിങ്ങനേയാണ് കണ്‍മണികള്‍ക്ക് പേര് നല്‍കിയത്.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ നാല് കുഞ്ഞുങ്ങള്‍ ഉണ്ടന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. പലയിടത്തെ ചികിത്സകള്‍ക്ക് ശേഷമാണ് മൗലാനയിലെത്തുന്നത്. 1100 ഗ്രാം മുതല്‍ 1600 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ നിയോ ബ്ലെസ് എന്ന നവജാത ശിശുരോഗ വിഭാഗത്തിലാണ് കുട്ടികളെ ശുശ്രൂഷിക്കുന്നത്. ചീഫ് കണ്‍സല്‍റ്റന്റ് നിയോനാറ്റോളജിസ്‌റ് ആയ ഡോക്ടര്‍ ജയചന്ദ്രന്റെയും സഹപ്രവര്‍ത്തകരുടെയും പരിചരണത്തിലാണ് ഇപ്പോള്‍ കുഞ്ഞുങ്ങളുള്ളത്.

Next Story

RELATED STORIES

Share it