Sub Lead

രണ്ട് വയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; വായില്‍നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി

കുഞ്ഞിനെ കട്ടിലില്‍ കിടത്തി മുഖത്ത് നിരന്തരം ഇടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതെത്തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍നിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുഞ്ഞിന്റെ കാലില്‍ അടിക്കുന്ന രംഗങ്ങളാണുള്ളത്.

രണ്ട് വയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; വായില്‍നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി
X

ചെന്നൈ: രണ്ട് വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. തമിഴ്‌നാട് ദിണ്ഡിവനത്തിനടുത്ത് സെഞ്ചിയിലാണ് രണ്ടുവയസ്സുകാരനോട് അമ്മ ക്രൂരത കാണിച്ചത്. ആന്ധ്രയിലെ സെഞ്ചി സ്വദേശിയായ തുളസി (22)യാണ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ അറസ്റ്റുചെയ്തതായി തമിഴ്‌നാട് സത്യമംഗലം പോലിസ് അറിയിച്ചു. കുഞ്ഞിന്റെ വായില്‍നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യമാണ് അമ്മ തുളസി പകര്‍ത്തിയത്.

കുഞ്ഞിനെ കട്ടിലില്‍ കിടത്തി മുഖത്ത് നിരന്തരം ഇടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതെത്തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍നിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുഞ്ഞിന്റെ കാലില്‍ അടിക്കുന്ന രംഗങ്ങളാണുള്ളത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് ജി വടിവേലനാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് പ്രത്യകസംഘം രൂപീകരിക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്നാണ് യുവതി പോലിസിന് നല്‍കിയ മൊഴി.

ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാനായിരുന്നു മര്‍ദ്ദനമെന്നും യുവതി പോലിസിനോട് പറഞ്ഞിട്ടുണ്ട്. ദമ്പതികള്‍ അഞ്ചുവര്‍ഷമായി വിവാഹിതരാണെന്നും ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും പോലിസ് പറയുന്നു. അടുത്തിടെ ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. അതിനുശേഷം തുളസി സ്വന്തം നാട്ടിലേക്ക് പോയെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഫെബ്രുവരിയിലാണ് ക്രൂരത നടന്നതെങ്കിലും ശനിയാഴ്ചയാണ് സംഭവം പുറത്തുവന്നത്. മുമ്പും സമാനമായ രീതിയില്‍ യുവതി മകനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it