Big stories

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; കൈക്കുഞ്ഞ് ഉള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; കൈക്കുഞ്ഞ് ഉള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ടു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒരു കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടില്‍ പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്. കുട്ടിയുടെ മാതാവും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഷെരീഫിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ രണ്ടരയോടെയാണ് താമസക്കാരന് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേര്‍ പുറത്തും മറ്റൊരാള്‍ വാതിലിന് അടുത്തും മൂന്ന് പേര്‍ വീടിനുള്ളിലുമാണ് വെടിയേറ്റ് കിടന്നിരുന്നത്. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.

Next Story

RELATED STORIES

Share it