Sub Lead

യുഎസിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; മരണസംഖ്യ 70 കടന്നു, കെൻ്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മരണസംഖ്യ 100 കടന്നേക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതായി ബിബിസി റിപോർട്ട് ചെയ്തു. കെൻ്റക്കിയിലിന് പുറമെ അർകൻസസ്, ഇല്ലിനോയിസ്, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലും കാറ്റ് ആഞ്ഞടിച്ചു. വ്യാപക നഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്.

യുഎസിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; മരണസംഖ്യ 70 കടന്നു, കെൻ്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

വാഷിംഗ്ടൺ: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ കെൻ്റക്കിയിൽ വെള്ളിയാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ എഴുപതോളം പേർ മരിച്ചതായി റിപോർട്ട്. 50 പേർ മരിച്ചതായും കെൻ്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ആൻഡി ബെഷിയർ വ്യക്തമാക്കി. നിരവധി പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് വിദേശ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

മരണസംഖ്യ 100 കടന്നേക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതായി ബിബിസി റിപോർട്ട് ചെയ്തു. കെൻ്റക്കിയിലിന് പുറമെ അർകൻസസ്, ഇല്ലിനോയിസ്, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലും കാറ്റ് ആഞ്ഞടിച്ചു. വ്യാപക നഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. കെൻ്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് കാണാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവർണർ പറഞ്ഞു.

അർകൻസസിൽ കെട്ടിടത്തിൻ്റെ മേൽക്കൂറ്റ തകർന്ന് നിരവധിയാളുകൾ മരിച്ചു. ഇല്ലിനോയിസിൽ ആമസോണിൻ്റെ ഗോഡൗൺ തകർന്ന് ആളുകൾ കുടിങ്ങി കിടക്കുകയാണ്. കുറഞ്ഞത് നൂറോളം പേർ ഇവിടെ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപോർട്ട്. വീടുകളിലടക്കം കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മെയ്ഫീൽഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നു റിപോർട്ടുണ്ട്. മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി തകർന്നു. നിരവധി പേർ കുടുങ്ങിയതായാണ് വിവരം.

കാറ്റ് നാശം വിതച്ചതോടെ കെൻ്റക്കിയിലടക്കം വൈദ്യുതി ബന്ധം തകരാറിലായ അവസ്ഥയിലാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഉൾപ്പെടെ രക്ഷപ്പെടുത്താൻ റെസ്ക്യൂ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. അർകൻസസ്, ഇല്ലിനോയിസ്, ടെന്നസി, മിസോറി, കെൻ്റക്കി എന്നിവടങ്ങളിൽ അതിശക്തമായ കാറ്റാണ് ഉണ്ടായതെന്ന് ഒരാൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it