- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെയ് നാലുമുതല്‍ കണ്ണൂരില്‍ മടങ്ങിയെത്തിയത് 3500 ലേറെ പേര്‍; ദുബയില്‍നിന്ന് ആദ്യവിമാനം 12നെത്തും

കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈന്‍ നടപടികള്‍ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈക്കൊണ്ട ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ആശുപത്രി, കൊറോണ കെയര്‍ സെന്റര്‍ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാവൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനു വാര്‍ഡ് തലത്തില്‍ പോലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ജില്ലയില്‍ ലോക്ക് ദി ഹോം എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.
നേരത്തേയുണ്ടായ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കു പോലും രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മൊബൈല്‍ ആപ്പ് വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. കാലിക്കടവ്, മാഹി, നെടുംപൊയില്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ചെക്ക്‌പോയിന്റുകളിലൂടെ കര്‍ശന സ്‌ക്രീനിങിന് വിധേയമാക്കിയ ശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജില്ലയിലേക്ക് കടത്തിവിടുന്നത്. മെയ് നാലുമുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ 3500ലേറെ പേര്‍ ജില്ലയിലെത്തി. ഇവരില്‍ സ്‌ക്രീനിങില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് ജില്ലകളില്‍ നിന്നെത്തിയ 568 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും 2945 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതിനുപുറമെ കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി 21 വിദേശമലയാളികളും ഇതിനകം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ ഏഴ് ഗര്‍ഭിണികളും അവരുടെ കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ വീടുകളിലും 10 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലുമാണുള്ളത്. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമാ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി സംബന്ധിച്ചു.
അതിനിടെ, വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണസജ്ജമായി. അവസാനഘട്ട ഒരുക്കങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 12ന് രാത്രി 7.10ന് ദുബയില്‍നിന്നുള്ള ആദ്യവിമാനം കണ്ണൂരിലിറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാവും. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















