Sub Lead

മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; അക്കൗണ്ട് സുരക്ഷിതമാക്കിയെന്ന് ട്വിറ്റര്‍

ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിന്‍ അംഗീകരിച്ചുവെന്നാണ് ഹാക്കര്‍ മോദിയുടെ എക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ് കോയിന്‍ വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കര്‍ ട്വീറ്റില്‍ കുറിച്ചത്

മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; അക്കൗണ്ട് സുരക്ഷിതമാക്കിയെന്ന് ട്വിറ്റര്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിനു പിന്നാലെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നു ട്വിറ്റര്‍ അറിയിച്ചു. മോദിയുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. 'ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഞങ്ങളുടെ സംഘം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

നിലവില്‍ മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സൂചനയൊന്നുമില്ല' ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഹാക്കിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസര്‍ക്കാരിന്റെ ടീം പ്രവര്‍ത്തനം തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കറെ കുടുക്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിന്‍ അംഗീകരിച്ചുവെന്നാണ് ഹാക്കര്‍ മോദിയുടെ എക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ് കോയിന്‍ വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കര്‍ ട്വീറ്റില്‍ കുറിച്ചത്.

Next Story

RELATED STORIES

Share it