Sub Lead

മോദി സ്തുതി: ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരേ പരിഹാസവുമായി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

മോദി സ്തുതി: ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരേ പരിഹാസവുമായി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരേ പരിഹാസ്യവുമായി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ''സുപ്രിംകോടതി ജഡ്ജ് എങ്ങനെയായിരിക്കണം? അരുണ്‍ മിശ്രയപ്പോലെയിരിക്കണം'' എന്നാണ് കട്ജു ട്വീറ്റ് ചെയ്തത്. സുപ്രിംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് അരുണ്‍ മിശ്ര മോദിയെ പുകഴ്ത്തിയത്. ''അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധനായ ദീര്‍ഘദര്‍ശി''യെന്ന് മോദിയെ അരുണ്‍ മിശ്ര വിശേഷിപ്പിച്ചത്. മോദി, ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത് സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിമയാണെന്നും പറഞ്ഞിരുന്നു.







Next Story

RELATED STORIES

Share it