Sub Lead

'മോദി ഇഡ്ഡലി' നാലെണ്ണം 10 രൂപ; പുതിയ സംരംഭവുമായി ബിജെപി നേതാവ്

മോദി ഇഡ്ഡലി നാലെണ്ണം 10 രൂപ; പുതിയ സംരംഭവുമായി ബിജെപി നേതാവ്
X

കൊയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇഡ്ലിയും സാമ്പാറും പുറത്തിറക്കി ബിജെപി നേതാവ്. പാര്‍ട്ടി പ്രചാരണങ്ങളുടെ ചുമതലയുള്ള സെല്ലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷാണ് മോദി ഇഡ്ഡലികള്‍ പുറത്തിറക്കിയത്. ആദ്യ ഘട്ട വില്‍പ്പനയ്ക്ക് തുടക്കമിട്ടത് സേലത്താണ്

സംരംഭവുമായി ബന്ധപ്പെട്ട് മോദിയുടെ പടം വച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടത് വശത്ത് മോദിയും വലത് വശത്ത് മഹേഷും ഇടംപിടിച്ചിട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു. 'താമരവീരന്‍ മഹേഷ് പുറത്തിറക്കുന്ന മോദി ഇഡ്ഡലി, സാന്പാര്‍ ഉള്‍പ്പെടെ നാലെണ്ണത്തിനു പത്തുരൂപ' എന്നതാണു ബോര്‍ഡുകളിലെ പരസ്യ വാചകം പറയുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശം കൂടിയാണ് സേലം. ഓരോ ദിവസവും 40,000 ഇഡ്ഡലികള്‍ വില്‍ക്കാനാണ് മഹേഷ് പദ്ധതിയിട്ടിരിക്കുന്നത്.

ഇതിനു പുറമെ തമിഴ്‌നാട്ടിലെ മറ്റ് 22 ഇടങ്ങളില്‍കൂടി വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നു ബിജെപി തമിഴ്‌നാട് സെക്രട്ടറി ഭരത് ആര്‍. ബാലസുബ്രഹ്മണ്യം അറിയിച്ചു. ഈ പദ്ധതി മറ്റിടങ്ങളിലേക്കും കച്ചവടം വ്യാപിപ്പിക്കാനാണു പാര്‍ട്ടി തീരുമാനം




Next Story

RELATED STORIES

Share it