Sub Lead

മോദി സര്‍ക്കാര്‍ ശ്രീലങ്കയേക്കാള്‍ രാജ്യത്തെ പിന്നിലാക്കി: പി അബ്ദുല്‍ മജീദ് ഫൈസി

'നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ വില: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുക' എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ ശ്രീലങ്കയേക്കാള്‍ രാജ്യത്തെ പിന്നിലാക്കി: പി അബ്ദുല്‍ മജീദ് ഫൈസി
X

വടകര: മോദി സര്‍ക്കാര്‍ പട്ടിണി സൂചികയില്‍ ശ്രീലങ്കയെക്കാള്‍ രാജ്യത്തെ പിന്നിലാക്കിയെന്നും ദാരിദ്ര്യത്തിന് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയ നിലപാടുകളാണെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രെട്ടറി പി അബ്ദുല്‍ മജീദ്‌ഫൈസി പറഞ്ഞു.

'നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ വില: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുക' എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ 8ന് സമര ഭടന്മാര്‍ക്ക് ഷാള്‍ അണിയിച്ചുകൊണ്ട് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വഹിദ് ചെറുവറ്റ നിരാഹാരത്തിന് തുടക്കം കുറിച്ചു.

സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് എസ്ഡിടിയു സംസ്ഥാന സെക്രട്ടറി സലിം കാരാടി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവര്‍ സംസാരിച്ചു. നിരാഹാര സമരത്തിന് സമാപനം കുറിച്ചുകൊണ്ട് സമരഭടന്മാര്‍ക്ക് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി . അബ്ദുല്‍ മജീദ് ഫൈസി ഇളനീര്‍ നല്‍കി. മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍, മണ്ഡലം സെക്രട്ടറി കെ കെ ബഷീര്‍, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് നവാസ് കണ്ണാടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഫെബിന ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വെള്ളൊളി, റഹൂഫ് ചോറോട്, സമദ് മാക്കൂല്‍, നവാസ് വരിക്കോളി, എ കെ സൈനുദ്ധീന്‍, ടി കെ ഷബീര്‍, ഇ കെ ഉനൈസ്, റസീന ശകീര്‍, അര്‍ഷിന സലാം , സി നസീമ, അഫീറ, ഇര്‍ഫാന, അസ്മ, ആസിഫ് ചോറോട്, സഫീര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it