Sub Lead

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും: പ്രധാനമന്ത്രി

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും: പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജെങ്കിലും സ്ഥാപിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് അനവധി ഡോക്ടര്‍മാരെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജില്‍ 200 കിടക്കകളുള്ള കെ കെ പട്ടേല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു, കൊറോണ വൈറസ് ഇപ്പോഴും പതിയിരിക്കുന്നുണ്ടെന്നും ആളുകള്‍ അതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ആരോഗ്യ സംവിധാനങ്ങളോടു കൂടിയ, കച്ച് മേഖലയിലെ ആദ്യത്തെ ചാരിറ്റബിള്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. ഇന്ത്യയിലും വിദേശത്തുമുള്ളവരുടെ സഹായത്തോടെ ഭുജിലെ ലുവ പട്ടേല്‍ കമ്മ്യൂണിറ്റിയാണ് ഈ ഹോസ്പിറ്റല്‍ നിര്‍മ്മിച്ചത്.

'എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജെങ്കിലും ഉണ്ടായിരിക്കുക, മെഡിക്കല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ 10 വര്‍ഷത്തിന് ശേഷം രാജ്യത്തിന് റെക്കോഡ് എണ്ണത്തില്‍ ഡോക്ടര്‍മാരെ ലഭിക്കുന്നതിന് കാരണമാകും,' പ്രധാനമന്ത്രി പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തില്‍ 1,100 എംബിബിഎസ് സീറ്റുകളുള്ള ഒമ്പത് മെഡിക്കല്‍ കോളജുകളേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി മെഡിക്കല്‍ വിദ്യാഭ്യാസരംഗം വളരെയധികം മെച്ചപ്പെട്ടു. ഇപ്പോള്‍, സംസ്ഥാനത്ത് ഒരു എയിംസും മൂന്ന് ഡസനിലധികം മെഡിക്കല്‍ കോളജുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it