Sub Lead

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് സന്യാസിമാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം (വീഡിയോ)

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് എന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് സന്യാസിമാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം (വീഡിയോ)
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു സന്യാസിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് എന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ധാര്‍ ജില്ലയിലാണ് സംഭവം. ധനാദില്‍ നിന്ന് ഇന്‍ഡോറിലേക്ക് യാത്ര പുറപ്പെട്ട രണ്ട് സന്യാസിമാരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായത്. യാത്രാമധ്യേ വഴിത്തെറ്റിയ സന്യാസിമാര്‍ റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് വഴി ചോദിച്ചതാണ് പൊല്ലാപ്പായത്. സന്യാസിമാരെ കണ്ട് ഭയന്ന കുട്ടികള്‍ ഓടുകയും ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് എന്ന സംശയത്തില്‍ സന്യാസിമാരെ പൊലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു. ഇതോടെയാണ് സത്യം തിരിച്ചറിഞ്ഞത്. സന്യാസിമാരില്‍ ഒരാള്‍ മധ്യപ്രദേശ് സ്വദേശിയും രണ്ടാമത്തെയാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണ്. സന്യാസിമാരെ ആക്രമിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it