Sub Lead

പശ്ചിമ ബംഗാളില്‍ വന്ദേമാതരം പാടാന്‍ നിര്‍ബന്ധിച്ച് കശ്മീരി യുവാവിന് ക്രൂരമര്‍ദ്ദനം

മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കടുത്ത മര്‍ദ്ദനമേറ്റ് മൂക്കിലൂടെയും വായയിലൂടെയും രക്തം വരുന്നതും ജനക്കൂട്ടം വന്ദേമാതരം ചൊല്ലാന്‍ നിര്‍ന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

പശ്ചിമ ബംഗാളില്‍ വന്ദേമാതരം പാടാന്‍  നിര്‍ബന്ധിച്ച് കശ്മീരി യുവാവിന് ക്രൂരമര്‍ദ്ദനം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേമാതരം പാടാന്‍ നിര്‍ബന്ധിച്ച് ഷാള്‍ വില്‍പ്പനക്കാരനായ കശ്മീരി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. നാദിയ ജില്ലയിലെ തെഹര്‍പൂരിലാണ് ജനക്കൂട്ടം മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍നിന്നുള്ള ജാവേദ് അഹമ്മദ് ഖാനെ പൊതിരെ തല്ലിയത്.

മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കടുത്ത മര്‍ദ്ദനമേറ്റ് മൂക്കിലൂടെയും വായയിലൂടെയും രക്തം വരുന്നതും ജനക്കൂട്ടം വന്ദേമാതരം ചൊല്ലാന്‍ നിര്‍ന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സോയിബുഗ് ഏരിയയില്‍നിന്നുള്ള ജാവേദ് അഹമ്മദ് ഖാന്‍ പത്തുവര്‍ഷത്തിലേറെയായി പശ്ചിമ ബംഗാളില്‍ ഷാള്‍ വില്‍പ്പന നടത്തിവരികയാണ്.

Next Story

RELATED STORIES

Share it