Sub Lead

ആര്‍ജെഡി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ബിഹാറില്‍ 14 കാരനെ ഉള്‍പ്പെടെ രണ്ടുപേരെ തല്ലിക്കൊന്നു

ആര്‍ജെഡി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ബിഹാറില്‍ 14 കാരനെ ഉള്‍പ്പെടെ രണ്ടുപേരെ തല്ലിക്കൊന്നു
X
പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റു മരിച്ചതിനു പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്നയാളുടെ ബന്ധുവായ 14 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആര്‍ജെഡി നേതാവ് ഇന്ദല്‍ പാസ്വാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നയാളുടെ ബന്ധു രഞ്ജന്‍ യാദവ്(14), സന്തു മലേകര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്. വടിയും മറ്റും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രഞ്ജന്‍ യാദവ് തല്‍ക്ഷണം കൊല്ലപ്പെടുകയും സന്തു മാരകമായി പരിക്കുകളോടെ പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കൊലപാതകികളെന്ന് ആരോപിക്കപ്പെട്ടവരുടെ നളന്ദയിലെ വീടുകള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തു. ആര്‍ജെഡി പ്രാദേശിക നേതാവായ ഇന്ദല്‍ പാസ്വാനെ ബുധനാഴ്ച രാവിലെയാണ് അജ്ഞാതരും വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി മാഗ്ദസാരൈയില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഇദ്ദേഹത്തിനു വെടിയേറ്റത്. സംഭവത്തിന് പിന്നില്‍ ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണു നിഗമനം. ഇന്ദല്‍ പാസ്വാന്റെ നെഞ്ചില്‍ നിന്നു മൂന്നു വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സദര്‍ ആശുപത്രിയിലേക്കു മാറ്റി.




Next Story

RELATED STORIES

Share it