Sub Lead

പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണം; ഇല്ലെങ്കില്‍ പുറത്ത് ഹനുമാന്‍ ചാലിസ പാടുമെന്ന് രാജ് താക്കറെ

പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണം; ഇല്ലെങ്കില്‍ പുറത്ത് ഹനുമാന്‍ ചാലിസ പാടുമെന്ന് രാജ് താക്കറെ
X

മുംബൈ: മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണി നീക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നടപടിയുണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നും രാജ് താക്കറ ഭീഷണി ഉയര്‍ത്തി. മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

'ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ എന്തിനാണ് പള്ളികളില്‍ ഉച്ചഭാഷിണിസ്ഥാപിക്കുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വെക്കും.' രാജ് താക്കറെ പറഞ്ഞു.

പ്രാര്‍ത്ഥനയ്‌ക്കോ മതത്തിനോ എതിരല്ലെന്ന് പറഞ്ഞ താക്കറെ താന്‍ സ്വന്തം മതത്തില്‍ അഭിമാനിക്കുന്നയാളാണെന്നും കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരേയും രാജ് താക്കറെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ അവരെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ ആരോപിച്ചു.

Next Story

RELATED STORIES

Share it