Sub Lead

'ശത്രുക്കള്‍ക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ്'; സംവാദം സമുദായ ഐക്യത്തിന് വഴിതെളിച്ചുവെന്ന് എം എം അക്ബര്‍

. 'ഞങ്ങളുടെ തര്‍ക്കങ്ങള്‍ ഞങ്ങള്‍ അകത്ത് ചര്‍ച്ച ചെയ്‌തോളാം; അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ്' എന്ന സന്ദേശം നല്‍കാന്‍ ഇതിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ സംഘടനകളുടെ നേതാക്കളും പണ്ഡിതന്മാരും ബുദ്ധിജീവികളും ചെയ്തത് വലിയൊരു സേവനമാണ്. അവരൊന്നും ഇതൊരു സംഘടനാതര്‍ക്കമായി കണ്ടില്ല; എല്ലാവരും ദീനിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രതികരിച്ചു'. എം എം അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശത്രുക്കള്‍ക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ്;  സംവാദം സമുദായ ഐക്യത്തിന് വഴിതെളിച്ചുവെന്ന് എം എം അക്ബര്‍
X

കോഴിക്കോട്: ഇന്നലെ നടന്ന ഇസ് ലാം-നാസ്തികത സംവാദം സമുദായ ഐക്യത്തിന് വഴിതെളിച്ചുവെന്ന് എം എം അക്ബര്‍. ഇന്നലെ കേരള യുക്തിവാദി സംഘം മലപ്പുറത്ത് സംഘടിപ്പിച്ച ഇസ് ലാം-നാസ്തികത സംവാദത്തെ കുറിച്ചുള്ള വിശദമായ കുറിപ്പിലാണ് എം എം അക്ബര്‍ അഭിപ്രായ പ്രകടനം നടത്തിയത്. യുക്തിവാദി നേതാവ് ഇ എ ജബ്ബാറും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബറും തമ്മിലായിരുന്നു സംവാദം.

'ഈ സംവാദം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നന്മ സമുദായത്തെ മുഴുവന്‍ മാനസികമായി ഒരുമിപ്പിക്കാന്‍ ഇത് ഒരു നിമിത്തമായി എന്നതാണെന്ന് എന്ന് ഞാന്‍ കരുതുന്നു. നമ്മെ മാനസികമായി ഭിന്നിപ്പിക്കാന്‍ നാസ്തികരുടെ പക്ഷത്ത് നിന്ന് ശക്തമായ ശ്രമങ്ങളുണ്ടായെങ്കിലും അതിനൊന്നും കാര്യമായ സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. സമുദായത്തിന് അകത്ത് നിന്ന് കാര്യമായ അപസ്വരങ്ങളൊന്നുമുണ്ടായില്ല. 'ഞങ്ങളുടെ തര്‍ക്കങ്ങള്‍ ഞങ്ങള്‍ അകത്ത് ചര്‍ച്ച ചെയ്‌തോളാം; അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ്' എന്ന സന്ദേശം നല്‍കാന്‍ ഇതിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ സംഘടനകളുടെ നേതാക്കളും പണ്ഡിതന്മാരും ബുദ്ധിജീവികളും ചെയ്തത് വലിയൊരു സേവനമാണ്. അവരൊന്നും ഇതൊരു സംഘടനാതര്‍ക്കമായി കണ്ടില്ല; എല്ലാവരും ദീനിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രതികരിച്ചു; സംഘടനാപരമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ ഈ രംഗത്ത് ഒരുമിച്ചുനില്‍ക്കുവാന്‍ എല്ലാവരും കാണിച്ച സൗമനസ്യത്തിന് സംവാദത്തില്‍ പങ്കെടുത്തയാള്‍ എന്ന നിലയില്‍ എനിക്ക് അവരോടെല്ലാം വലിയ കടപ്പാടുണ്ട്. എന്റെ പ്രാര്‍ത്ഥനയില്‍ അവരെല്ലാം എപ്പോഴുമുണ്ടാവും; ദുആ ചെയ്യണം എന്ന് അവരോടെല്ലാം അപേക്ഷിക്കുന്നു'. എം എം അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍വ്വശക്തനാണ് സകല സ്തുതികളും !!!

സംവാദവുമായി ബന്ധപ്പെട്ട നിങ്ങളുടെയെല്ലാം പ്രശംസകളും ആശംസകളും നിര്‍ദേശങ്ങളുമെല്ലാം കേള്‍ക്കുകയും വായിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം കൃതജ്ഞത രേഖപ്പെടുത്തുന്നു. സംവാദം കാണുകയും വിലയിരുത്തുകയും ചെയ്തതിന് പ്രത്യേകം നന്ദി. അല്ലാഹു നമ്മെയെല്ലാം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹിക്കട്ടെ, ആമീന്‍.

'പറയുക; സത്യം വന്നു; അസത്യം മാഞ്ഞുപോയി; അസത്യം മാഞ്ഞുപോകുന്നതാണ്, തീര്‍ച്ച. ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച്‌കൊണ്ടിരിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാണ്. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല' (ഖുര്‍ആന്‍ 17:81, 82).

ഖുര്‍ആനിന്റെ പ്രോജ്ജ്വലപ്രകാശത്തിന് മുമ്പില്‍ നാസ്തികത കരിഞ്ഞുപോയത് മലയാളികളെല്ലാം അനുഭവിച്ച ദിവസമായിരുന്നു ഇന്നലെ. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിന് നമ്മളെല്ലാം സാക്ഷികളായി. അവന്റെ കലാമിനെ അവഹേളിക്കാനായി വെല്ലുവിളിച്ചവര്‍ ഖുര്‍ആനിന്റെ ഒരേയൊരു വചനത്തിന് മുമ്പില്‍ അടിപതറുന്നത് നാം കണ്ടു. 'അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല' എന്ന ഖുര്‍ആന്‍ വചനം അന്വര്‍ഥമായി. ഖുര്‍ആനിന്റെ വിജയം നേര്‍ക്കുനേരെ അനുഭവിക്കുവാന്‍ നമ്മെ തെരെഞ്ഞെടുത്ത അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല. അവന്റെ സഹായം. അവന്റെ കാരുണ്യം. അവന്റെ വചനങ്ങളുടെ മഹത്വം!!! അത് മാത്രമാണ് ഇന്നലെ നമ്മളെല്ലാം അനുഭവിച്ചത്.

സംവാദവെല്ലുവിളി ഏറ്റെടുത്തത് മുതല്‍ ഓരോ ഘട്ടങ്ങളിലും അല്ലാഹുവിന്റെ സഹായമുണ്ടായി. അല്ലാഹുവുമായി ശത്രുത പ്രഖ്യാപിച്ചവരുടെ കാപട്യവും സത്യസന്ധതയില്ലായ്മയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ പരസ്യമായ സംവാദചര്‍ച്ചകള്‍ വഴി കഴിഞ്ഞു. ചര്‍ച്ചകള്‍ പരസ്യമായി മാത്രം മതിയെന്ന് തീരുമാനിക്കുവാന്‍ അവന്‍ നല്‍കിയ തൗഫീഖ്; വ്യവസ്ഥകളെല്ലാം അവര്‍ക്ക് അനുകൂലമാക്കി നമ്മെ പരാജയപ്പെടുത്താന്‍ കെണികള്‍ ഒരുക്കിയപ്പോഴും സംവാദത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവന്‍ നല്‍കിയ കരുത്ത്; കുരുക്കാനായി ഉണ്ടാക്കിയ വ്യവസ്ഥകളെല്ലാം അവര്‍ക്ക് പ്രതികൂലമാക്കിത്തീര്‍ത്ത അവന്റെ തന്ത്രം. പ്രതിരോധിക്കാനാവാത്ത വിഷയം തെരഞ്ഞെടുക്കാനും അവതരിപ്പിക്കാനും അവന്‍ നല്‍കിയ സഹായം. എല്ലാ നന്മകളും അവനില്‍ നിന്ന്; അവനില്‍ നിന്ന് മാത്രം. ഉണ്ടായ കുറവുകളെല്ലാം എന്റേത്; എന്റേത് മാത്രം. പരിമിതമായ കഴിവും അറിവുമുള്ളവരാല്ലോ നമ്മള്‍; നമ്മുടെ കഴിവില്ലായ്മയും കുറവുകളുമൊന്നും ഖുര്‍ആനിനെ തെറ്റിദ്ധരിക്കുന്നതിന് നിമിത്തമാക്കാതിരുന്നത് അല്ലാഹുവിന്റെ കൃപ. കരുണാനിധിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവേ, ഞങ്ങളില്‍ നിന്നുണ്ടായ അബദ്ധങ്ങള്‍ നീ പൊറുക്കേണമേ, ആമീന്‍.

ഈ സംവാദം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നന്മ സമുദായത്തെ മുഴുവന്‍ മാനസികമായി ഒരുമിപ്പിക്കാന്‍ ഇത് ഒരു നിമിത്തമായി എന്നതാണെന്ന് എന്ന് ഞാന്‍ കരുതുന്നു. നമ്മെ മാനസികമായി ഭിന്നിപ്പിക്കാന്‍ നാസ്തികരുടെ പക്ഷത്ത് നിന്ന് ശക്തമായ ശ്രമങ്ങളുണ്ടായെങ്കിലും അതിനൊന്നും കാര്യമായ സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. സമുദായത്തിന് അകത്ത് നിന്ന് കാര്യമായ അപസ്വരങ്ങളൊന്നുമുണ്ടായില്ല. 'ഞങ്ങളുടെ തര്‍ക്കങ്ങള്‍ ഞങ്ങള്‍ അകത്ത് ചര്‍ച്ച ചെയ്‌തോളാം; അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ്' എന്ന സന്ദേശം നല്‍കാന്‍ ഇതിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ സംഘടനകളുടെ നേതാക്കളും പണ്ഡിതന്മാരും ബുദ്ധിജീവികളും ചെയ്തത് വലിയൊരു സേവനമാണ്. അവരൊന്നും ഇതൊരു സംഘടനാതര്‍ക്കമായി കണ്ടില്ല; എല്ലാവരും ദീനിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രതികരിച്ചു; സംഘടനാപരമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ ഈ രംഗത്ത് ഒരുമിച്ചുനില്‍ക്കുവാന്‍ എല്ലാവരും കാണിച്ച സൗമനസ്യത്തിന് സംവാദത്തില്‍ പങ്കെടുത്തയാള്‍ എന്ന നിലയില്‍ എനിക്ക് അവരോടെല്ലാം വലിയ കടപ്പാടുണ്ട്. എന്റെ പ്രാര്‍ത്ഥനയില്‍ അവരെല്ലാം എപ്പോഴുമുണ്ടാവും; ദുആ ചെയ്യണം എന്ന് അവരോടെല്ലാം അപേക്ഷിക്കുന്നു. ദയാപരനും സ്‌നേഹസമ്പന്നനുമായ അല്ലാഹുവേ, നീ ഞങ്ങളെയെല്ലാം സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടേണമേ, ആമീന്‍.

അല്ലാഹുവിന്റെ അപാരമായ സഹായങ്ങളുണ്ടായത് ആയിരങ്ങളുടെ മനമുരുകിയുള്ള ദുആകളുടെ കൂടി ഫലമായാണ് എന്നാണ് ഞാന്‍ കരുതുന്നത്. നാസ്തികദുര്‍ബോധനങ്ങളുടെ സ്വാധീനത്തില്‍ പെട്ട മക്കളെക്കുറിച്ച് വേദനിച്ച് കരയുന്ന മാതാപിതാക്കള്‍; സംവാദത്തിലൂടെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഇസ്സത്ത് വര്‍ധിപ്പിക്കണമേയെന്ന് ദുആ ചെയ്ത വ്യത്യസ്ത വിഭാഗങ്ങളിലുള്ള പണ്ഡിതന്മാര്‍;

ഖുര്‍ആനിന്റെ അജയ്യത സ്ഥാപിക്കുവാന്‍ സംവാദം വഴി സാധിക്കണമെന്ന് പ്രാര്‍ത്ഥിച്ച വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍. എല്ലാവരും സംവാദം നമ്മുടെതായി കണ്ടു; നാം ഒരുമിച്ച് ചെയ്യുന്ന ദൗത്യമായി മനസ്സിലാക്കി; നാം ഒരുമിച്ച് പ്രാര്‍ത്ഥിച്ചു; ഉമ്മത്തിന്റെ മൊത്തത്തിലുള്ള ദുആകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കി. എല്ലാവരോടുമുള്ള കടപ്പാട് കൃതജ്ഞത എന്ന പദത്തിലൊതുങ്ങുന്നതല്ല. പ്രാര്‍ത്ഥന തന്നെയാണല്ലോ വിശ്വാസിയുടെ പ്രധാനപ്പെട്ട കൃതജ്ഞതാരീതി. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യുന്നുണ്ട്. ദീനീമാര്‍ഗത്തില്‍ ജീവിച്ച് മരിക്കുവാന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ, ആമീന്‍.

അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടാണ് നാം സംവാദത്തിന് സന്നദ്ധമായത്; അതിനാണ് സമുദായം ഒരുമിച്ച് നിന്നത്. സത്യദീനിന്റെ ശത്രുക്കളെ പരാജയപ്പെടുത്തുകയും ഉമ്മത്തിന്റെ ഇസ്സത്ത് സംരക്ഷിക്കുകയും ചെയ്യാനാണ് നാം എല്ലാവരും ദുആ ചെയ്തത്. അഭിപ്രായാന്തരങ്ങള്‍ നിലനിര്‍ത്തുകയും ചര്‍ച്ച ചെയ്യുകയുമെല്ലാം ചെയ്തുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ പരസ്പരം സഹായികളായി നിലനില്‍ക്കുവാന്‍ നമുക്ക് കഴിഞ്ഞത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. ഇത് നിലനിര്‍ത്താനായാല്‍ കുറെയേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നാം മനസിലാക്കി. നാം ഇതേ വരെ പ്രകടിപ്പിച്ച പരസ്പരസ്‌നേഹം മരണം വരെ നിലനിര്‍ത്തുവാനും അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പട്ടവരില്‍ മരണാനന്തരം ഉള്‍പ്പെടുവാനും വേണ്ടി ദുആ ചെയ്യുക. ലോകരക്ഷിതാവായ അല്ലാഹുവെ, നീ അനുഗ്രഹിക്കേണമേ, ആമീന്‍.


سم الله الرحمن الرحيم സഹോദരങ്ങളെ, ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ الْحَمْدُ لِلَّهِ رَبِّ...

Posted by M.M Akbar on Saturday, January 9, 2021


Next Story

RELATED STORIES

Share it