Sub Lead

അതിര്‍ത്തി വെടിവയ്പ്: മിസോറം എംപിക്കും ആറ് ഉദ്യോഗസ്ഥര്‍ക്കും അസം പോലിസിന്റെ നോട്ടീസ്

മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേന, ഡെപ്യൂട്ടി കമ്മീഷണര്‍, പോലിസ് സൂപ്രണ്ട്, കൊളാസിബ് ജില്ലയിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്.

അതിര്‍ത്തി വെടിവയ്പ്: മിസോറം എംപിക്കും ആറ് ഉദ്യോഗസ്ഥര്‍ക്കും അസം പോലിസിന്റെ നോട്ടീസ്
X

ഗുവാഹത്തി: അന്തര്‍സംസ്ഥാന അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് തിങ്കളാഴ്ചയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മിസോറമിലെ ഒരു എംപിക്കും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അസം പോലിസിന്റെ നോട്ടീസ്. മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേന, ഡെപ്യൂട്ടി കമ്മീഷണര്‍, പോലിസ് സൂപ്രണ്ട്, കൊളാസിബ് ജില്ലയിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. അസമിലെ കചാര്‍ ജില്ലയ്ക്കും മിസോറാമിലെ കൊളാസിബ് ജില്ലയ്ക്കും സമീപമുള്ള പ്രദേശത്ത് നടന്ന വെടിവയ്പില്‍ അസമില്‍ നിന്നുള്ള ആറ് പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേനയെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി നോട്ടീസ് നല്‍കാന്‍ ശ്രമിച്ചങ്കെിലും അവിടെയില്ലാത്തതിനാല്‍ കവാടത്തില്‍ അസം പോലിസ് നോട്ടീസ് പതിക്കുകയായിരുന്നു.

തിങ്കളാഴ്ച മിസോറം പോലിസ് നടത്തിയത് മനയപൂര്‍വവും അപ്രതീക്ഷിതവുമായ ആക്രമണമാണെന്ന് ആരോപിച്ചതാണ് വാന്‍ലാല്‍വേനയ്‌ക്കെതിരായ നീക്കത്തിനു കാരണം. എംപിയെ ചോദ്യം ചെയ്യാന്‍ അസം പോലിസിന്റെ ഒരു സംഘം ഡല്‍ഹിയിലേക്ക് പോവുമെന്നും റിപോര്‍ട്ടുണ്ട്. അസം പോലിസിനെതിരേ എംപി പരസ്യമായി വധഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. വെടിവയ്പിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വാന്‍ലല്‍വേന എംപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനെ പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. '200ലേറെ പോലിസുകാര്‍ പ്രദേശത്ത് പ്രവേശിച്ചു. അവര്‍ ഞങ്ങളുടെ പോലിസുകാരെ തള്ളിമാറ്റി. അവരാണ് ആദ്യം വെടിവച്ചത്. ഞങ്ങള്‍ അവരെ കൊല്ലാതിരുന്നത് ഭാഗ്യമാണ്. അവര്‍ വീണ്ടും വന്നാല്‍, ഞങ്ങള്‍ എല്ലാവരെയും കൊല്ലുമെന്നുമായിരുന്നു വാന്‍ലല്‍വേന എംപിയുടെ പരാമര്‍ശം.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച അക്രമമുണ്ടായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെയും മിസോറം മുഖ്യമന്ത്രി സോറംതംഗയെയും വിളിച്ച് അമിത് ഷാ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വെടിവയ്പുണ്ടായത്. അതിനിടെ, സുരക്ഷ ഉറപ്പാക്കാനാവാത്തതിനാല്‍ മിസോറമിലേക്ക് പോവരുതെന്ന് അസം സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനത്തെ ആളുകള്‍ നൂതനമായ തോക്കുകള്‍ കൈവശം വച്ചിരിക്കുകയാണെന്ന് അസം ആരോപിച്ചിരുന്നു. അതേസമയം, അസം പോലിസാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു തെളിവുണ്ടെന്ന് സോറംതംഗ സര്‍ക്കാര്‍ അവകാശപ്പെട്ടു.

Mizoram MP, 6 Officials Get Summons From Assam Police Over Border Row

Next Story

RELATED STORIES

Share it