- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കുക,രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കുക':സാധ്വി ഋതംബര
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യതി നരസിംഹാനന്ദും ഇത്തരത്തില്‍ വിവാദ പ്രസ്ഥാവന നടത്തിയിരുന്നു
കാണ്‍പൂര്‍:ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ ആര്‍എസ്എസിനോ, വിശ്വ ഹിന്ദു പരിഷത്തിനോ കൈമാറണമെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബര. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയെ എത്രയും പെട്ടന്ന് ഹിന്ദുരാഷ്ട്രമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണമഴിച്ചുവിട്ടവര്‍ ഹിന്ദുക്കളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാം മഹോത്സവത്തിന്റെ ഭാഗമായി നിരാല നഗറില്‍ നടന്ന പരിപാടിയിലായിരുന്നു ഇവര്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തത്.
'നാം രണ്ട് നമുക്ക് രണ്ട് ഇതാണ് നമ്മളിപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ എല്ലാ ഹിന്ദുക്കളോടും നാല് കുട്ടികളെ ജനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് വേണ്ടി നല്‍കണം.അങ്ങനെ അവര്‍ക്ക് ദേശീയ ത്യാഗത്തിന് സംഭാവന നല്‍കാന്‍ കഴിയും, മറ്റ് രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം. അങ്ങനെയെങ്കില്‍ ഇന്ത്യ എത്രയും പെട്ടന്ന് ഹിന്ദു രാഷ്ട്രമാവും,'സാധ്വി ഋതംബര പറഞ്ഞു.
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യതി നരസിംഹാനന്ദും ഇത്തരത്തില്‍ വിവാദ പ്രസ്ഥാവന നടത്തിയിരുന്നു.മുസ്‌ലിംകള്‍ ആസൂത്രിതമായി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണെന്നും ഇത് മുസ്‌ലിം രാഷ്ട്രം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്,അതിനാല്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നുമായിരുന്നു പ്രസ്ഥാവന.
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT