Sub Lead

കൊച്ചിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി

കൊച്ചിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി
X

കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഇന്നലെ വൈകീട്ട് പച്ചാളത്ത് നിന്ന് കാണാതായ വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെ രാത്രി 11.30ഓടെ വല്ലാര്‍പാടത്തു നിന്നാണ് പോലിസ് കണ്ടെത്തിയത്. അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തില്‍ കുട്ടി മാറി നിന്നതാണെന്ന് പോലിസ് അറിയിച്ചു.

സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വന്ന കുട്ടിയെ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ വിവരം അറിയിച്ചു. ഇതോടെ വിവിധ സ്‌റ്റേഷനുകളിലെ പോലിസുകാര്‍ കുട്ടിക്കായി അന്വേഷണം ആരംഭിച്ചു. എസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു എസ്പി തിരച്ചില്‍ നടത്തിയത്. ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോര്‍ജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തില്‍ വച്ച് ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it