Sub Lead

മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം: വേടന്‍

മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം: വേടന്‍
X

തൃശൂര്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ച ശേഷം മന്ത്രി സജി ചെറിയാന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശം അപമാനിക്കുന്നതിന് തുല്യമാണെന്ന് റാപ്പര്‍ വേടന്‍. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ തന്നെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടന്‍ പറഞ്ഞു. വേടന് പോലും അവാര്‍ഡ് നല്‍കിയെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. നേരത്തെ വേടനെതിരെ ചില സ്ത്രീകള്‍ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ലൈംഗികബന്ധത്തില്‍ വേദനിപ്പിച്ചുവെന്നായിരുന്നു ഒരു ആരോപണം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് മറ്റൊരു പരാതിയും വന്നു. ഈ സംഭവത്തില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ പാട്ടിന് വേടന് ചലചിത്ര പുരസ്‌കാരം ലഭിച്ചത്. വേടന് പുരസ്‌കാരം നല്‍കിയതിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം നടക്കുന്നുണ്ട്. ലൈംഗികപീഡന ആരോപണങ്ങള്‍ ഉള്ളയാള്‍ക്ക് പുരസ്‌കാരം നല്‍കിയത് ശരിയായില്ലെന്നാണ് പ്രചാരണം.

Next Story

RELATED STORIES

Share it