Sub Lead

കഴിഞ്ഞ 5 വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചു

മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചു
X

തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി. കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. പിന്‍വലിച്ചതില്‍ 2007 മുതലുള്ള കേസുകളുണ്ട്. 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി തേടിയതെന്നും ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത്. 13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഏഴ് കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചു.

ഇതിനു പുറമേ, മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍ പെടുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികളായ 848 കേസുകള്‍ പിന്‍വലിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികളായ 55 കേസുകളും ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ അഞ്ചു കേസുകളും എഎപി യുടെ ഒരു കേസും പിഡിപി പ്രവര്‍ത്തകര്‍ പ്രതികളായ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it