ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റു മരിച്ചു
തൃശൂര്‍: ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റു മരിച്ചു. കളത്തില്‍ ഡേവിസ് (58) ആണ് മരിച്ചത്. അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തേയും ഇവിടെ വഴി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ ദേവസിക്കെതിരേ കേസ് നിലവിലുണ്ട്. ഇന്ന് രാവിലെയും വഴിയുടെ പേരില്‍ വഴക്കുണ്ടായി. മൂന്നുപേര്‍ ദേവസിയെ മര്‍ച്ചെന്നും കാലിന് താഴെ വെട്ടേറ്റെറ്റുമാണ് റിപോര്‍ട്ട്. വയറ്റില്‍ ചവിട്ടിയതാണ് മരണകാരണമെന്നാണ് സൂചന. എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനാണ് ഡേവിസ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ സിപിഐ പ്രവര്‍ത്തകരാണ്. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ല.
Middle-aged man was hacked to death in Chalakudy
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT