Sub Lead

സർവകലാശാല ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ദലിത് ഗവേഷക വിദ്യാർഥിനിയുടെ സമരം വിജയിച്ചു

ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിലേക്കാണ് ഡോ. നന്ദകുമാറിനെ മാറ്റിയത്. ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു.

സർവകലാശാല ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ദലിത് ഗവേഷക വിദ്യാർഥിനിയുടെ സമരം വിജയിച്ചു
X

കോട്ടയം: എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി മോഹൻ നടത്തിവന്ന സമരം വിജയിച്ചു. താൻ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർവകലാശാല അംഗീകരിച്ചെന്നും നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ വകുപ്പിൽ നിന്ന് പുറത്താക്കിയതായും ദീപ മാധ്യമങ്ങളോട് പറഞ്ഞു.

ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിലേക്കാണ് ഡോ. നന്ദകുമാറിനെ മാറ്റിയത്. ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു.

ഗവേഷണം തുടരാൻ ആവശ്യമായ എല്ലാ മെറ്റീരിയലുകളും കൃത്യസമയത്ത് ലഭ്യമാക്കും. ഡോ. ഇ കെ രാധാകൃഷ്ണന്‍റെ മാർഗനിർദേശത്തിന് കീഴിലാണ് ഗവേഷണം തുടരുക. മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. ദീപയുടെ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗവേഷണ കാലാവധി ഫീസ് കൂടാതെ തന്നെ ദീർഘിപ്പിച്ചു നൽകും.

ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ദീപ. 11 ദിവസങ്ങൾ നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ദീപയുടെ ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it