Sub Lead

ദലിത് ചിന്തക രേഖാ രാജിന്റെ നിയമനം റദ്ദാക്കല്‍; ഹൈക്കോടതി വിധിക്കെതിരേ എംജി സര്‍വകലാശാല സുപ്രിംകോടതിയില്‍

ദലിത് ചിന്തക രേഖാ രാജിന്റെ നിയമനം റദ്ദാക്കല്‍; ഹൈക്കോടതി വിധിക്കെതിരേ എംജി സര്‍വകലാശാല സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ദലിത് ചിന്തക രേഖാ രാജിന്റെ അസ്റ്റന്റ് പ്രഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിതിരേ മഹാത്മാ ഗാന്ധി സര്‍വകലാശാല സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രേഖയും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസറായുള്ള രേഖയുടെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷാ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്താതിനെതിരേ നിഷ സര്‍വകലാശാലയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല മേല്‍ക്കോടതിയെ സമീപിച്ചത്. ഓണ അവധിക്ക് ശേഷം ഈ ഹരജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ സുപ്രിംകോടതി അന്തിമതീരുമാനമെടുക്കുന്നതുവരെ നിഷയുടെ നിയമനം സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയെ സമീപിച്ചത്.

രേഖാ രാജിന് റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് നല്‍കിയെന്നും ആരോപിച്ചുള്ള ഹരജിയിലാണ് നിയമനം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കാന്‍ എംജി സര്‍വകലാശാല തീരുമാനിച്ചത്. അഭിഭാഷക സാക്ഷി കക്കറാണ് സര്‍വകലാശാലയുടെ അപ്പീല്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്.

അസിസ്റ്റന്റ് പ്രഫസര്‍ നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടെന്നാണ് അപ്പീലിലെ പ്രധാന വാദം. ഒരു ഉദ്യോഗാര്‍ഥിക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രേഖാ രാജിന്റെ നിയമനം റദ്ദാക്കിയത്.

Next Story

RELATED STORIES

Share it