Sub Lead

മെത്രാഷ്-2 ആപ്പില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം

മെത്രാഷ്-2 ആപ്പില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം
X

ദോഹ: മെത്രാഷ്-2 ആപ്പ് വഴി ഖത്തറിലുള്ള ഇന്ത്യക്കാരില്‍ നിന്നും ഫാമിലി റെസിഡന്റ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇനി മുതല്‍ മെത്രാഷ് 2 വഴി ആവശ്യമായ രേഖകള്‍ നല്‍കി വിസക്ക് അപേക്ഷ നല്‍കാവുന്നതാണ്.

കൊവിഡ് വ്യാപനം രൂക്ഷമാവുകയും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മെത്രാഷ്2 വഴിയുള്ള ഫാമിലി വിസാ അപേക്ഷകള്‍ നിര്‍ത്തിവച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മെത്രാഷ്-2ല്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും ലഭ്യമാണ്. പുതിയ വിസാ അപേക്ഷകള്‍ സ്വീകരിക്കാത്തത് കാരണം ദീര്‍ഘനാളായി നാട്ടിലും ഇവിടെയുമായി കഴിയുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

എന്നാല്‍, റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോള്‍ ആപ്പിലുള്ളത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സെക്ഷനില്‍ ഇപ്പോഴും ഇന്ത്യയും പാകിസ്താനും ലഭ്യമല്ല. ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തില്‍ പുരോഗതി ഉണ്ടാവുന്നതോടെ വിസിറ്റ് വിസകളും അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it