മെസ്സിക്ക് ഹാട്രിക്; ബെന്‍സിമയ്ക്ക് ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

മെസ്സിക്ക് ഹാട്രിക്; ബെന്‍സിമയ്ക്ക് ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

ബെര്‍ണാവൂവ്: സ്പാനിഷ് ലീഗില്‍ ഏറെ കാലത്തിന് ശേഷം മെസ്സിയുടെ ഹാട്രിക് പിറന്നു. സെല്‍റ്റാ വിഗോയ്‌ക്കെതിരെയാണ് മെസ്സി ഹാട്രിക് നേടി ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. 23, 45, 48 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ആദ്യത്തേത് പെനാല്‍റ്റിയും രണ്ടെണ്ണം ഫ്രീകിക്കിലൂടെയുമായിരുന്നു. 85ാം മിനിറ്റില്‍ ബസ്‌ക്വറ്റസാണ് കറ്റാലന്‍സിന്റെ നാലാം ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ 25 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്.

ലീഗില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഐബറിനെ എതിരില്ലാത്ത നാല് ഗോളിന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ജയത്തോടെ 25 പോയിന്റുമായി റയല്‍ ലീഗില്‍ ബാഴ്‌സയ്ക്ക് കീഴില്‍ രണ്ടാമതെത്തി. കരീം ബെന്‍സിമ ഡബിള്‍(17, 29) നേടിയ മല്‍സരത്തില്‍ സെര്‍ജിയോ റാമോസ്(20), വാല്‍വര്‍ഡേ(61) എന്നിവരും റയലിനായി സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വലന്‍സിയ തോല്‍പ്പിച്ചു.
RELATED STORIES

Share it
Top