Sub Lead

ഏര്‍വാടി ദര്‍ഗയിലെത്തിയ മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി:ഏഴു പേര്‍ പേര്‍ അറസ്റ്റില്‍, പിടിയിലായത് കൗമാരക്കാര്‍

മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് സംഘം ക്രൂര പീഡനത്തിനിരയാക്കിയത്. 15നും 16നും ഇടയില്‍ പ്രായമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സംഭവം.

ഏര്‍വാടി ദര്‍ഗയിലെത്തിയ മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി:ഏഴു പേര്‍ പേര്‍ അറസ്റ്റില്‍, പിടിയിലായത് കൗമാരക്കാര്‍
X

ഏര്‍വാടി(തമിഴ്‌നാട്): ഏര്‍വാടിയിലെ ദര്‍ഗയിലെത്തിയ മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് സംഘം ക്രൂര പീഡനത്തിനിരയാക്കിയത്. 15നും 16നും ഇടയില്‍ പ്രായമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സംഭവം.

ഏര്‍വാടി ദര്‍ഗയില്‍ പിതാവിനൊപ്പമെത്തിയതായിരുന്നു യുവതി. ചികിത്സയുമായി ബന്ധപ്പെട്ട് സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം രണ്ടുമാസമായി ദര്‍ഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. ശുചിമുറിയിലേക്ക് പോയ യുവതിയെ ഇവര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.യുവതിയെ കാണാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂര്‍ണ നഗ്‌നയായ നിലയില്‍ യുവതിയെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ദര്‍ഗ കേന്ദ്രീകരിച്ച് ചില സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. നേരത്തേ മനോരോഗികളെ പാര്‍പ്പിച്ച ഷെഡ്ഡിന് തീപിടിച്ച് നിരവധി പേര്‍ ഇവിടെ വെന്തുമരിച്ചിരുന്നു.

Next Story

RELATED STORIES

Share it