മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ വീണ്ടുംനീട്ടി; ഇത്തവണ നീട്ടിയത് മൂന്നു മാസത്തേക്ക്
പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കല്‍ നീട്ടുന്നത്.
BY SRF1 Aug 2020 12:50 AM GMT

X
SRF1 Aug 2020 12:50 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കല്‍ നീട്ടുന്നത്.
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിനാണ് മറ്റു നേതാക്കള്‍ക്കൊപ്പം പിഡിപി നേതാവ് മെഹബൂബയെയും വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ മാസം മുതല്‍ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു.
അതേസമയം, പീപ്പിള്‍ കോണ്‍ഫ്രന്‍സ് നേതാവ് സജ്ജാദ് ലോണിനെ ഇന്നലെ മോചിപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഉമര്‍ അബ്ദുല്ലയെയും വിട്ടയച്ചിരുന്നു.
Next Story
RELATED STORIES
റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMTആന്ധ്രയിലെ ഓയില്‍ ഫാക്ടറിയില്‍ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികള്‍...
9 Feb 2023 6:34 AM GMTഇന്ധനസെസ്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; ചോദ്യോത്തരവേള ...
9 Feb 2023 4:43 AM GMTആഗോളതലത്തില്‍ സ്കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം...
9 Feb 2023 3:35 AM GMTതുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 12,000 കടന്നു
9 Feb 2023 3:23 AM GMTപാകിസ്താനില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; 30...
8 Feb 2023 5:37 AM GMT