Sub Lead

മെഡിക്കല്‍-ദന്തല്‍ പിജി പ്രവേശന സംവരണം: പിന്നാക്ക വിരുദ്ധ നയം തിരുത്തണം-മെക്ക

ക്രിമിലെയര്‍ മാനദണ്ഡം പരിഷ്‌കരിച്ച് ശമ്പള വരുമാനം കൂടി കണക്കിലെടുത്ത് പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളാള്ള കേന്ദ്ര നീക്കത്തിനെതിരേ കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കും

മെഡിക്കല്‍-ദന്തല്‍ പിജി പ്രവേശന സംവരണം:   പിന്നാക്ക വിരുദ്ധ നയം തിരുത്തണം-മെക്ക
X

മലപ്പുറം: മെഡിക്കല്‍ ദന്തല്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് കേരളത്തില്‍ 2020-21 വര്‍ഷത്തേക്കുള്ള സീറ്റുകളില്‍ 70 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് 9 ശതമാനവും 20 ശതമാനം മാത്രമുള്ള മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനവും സംവരണം നിശ്ചയിച്ചിട്ടുള്ള കേരള സര്‍ക്കാര്‍ തിരുമാനം മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവുമാണെന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. പ്രഫഷനല്‍ വിദ്യാഭ്യാസ പ്രവേശനത്തിന് കേരളത്തില്‍ നിലവിലുള്ള സംവരണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് 30 ശതമാനം, പട്ടിക വിഭാഗങ്ങള്‍ക്ക് 10 ശതമാനം, മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയാണ്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ചിട്ടുള്ള സാഹചര്യത്തിലാണ് കേരള സര്‍ക്കാറിന്റെ പിന്നാക്ക വിരുദ്ധ സംവരണ വിരുദ്ധ നീക്കം.

സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള മൂന്നാക്ക സമുദായങ്ങള്‍ക്ക്(12 ശതമാനം മുന്നാക്ക ഹിന്ദുക്കള്‍, 8 ശതമാനം മുന്നാക്ക ക്രിസ്ത്യന്‍) ഇ ഡബ്ല്യു എസ് ക്വാട്ടയെന്ന ഓമനപ്പേരില്‍ പത്തു ശതമാനം സംവരണം ലഭിക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒബിസിക്ക് 27 ശതമാനം സംവരണം അനുവദിച്ചുതുടങ്ങിയിട്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മെഡിക്കല്‍ ദന്തല്‍ പിജി കോഴ്‌സുകള്‍ക്ക് 9 ശതമാനം മാത്രമാണനുവദിച്ചിട്ടുള്ളത്. അതേസമയം, രണ്ടുവര്‍ഷം പോലും തികയാത്ത മുന്നാക്ക സമുദായ സംവരണം പത്തു ശതമാനം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് അതീവ ജാഗ്രതയും പ്രകാശവേഗതയുമാണെന്ന് ഓണ്‍ലൈനില്‍ ചേര്‍ന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. ഇഡബ്ല്യുഎസ് ക്വാട്ടയെന്ന പേരില്‍ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴത്തെ ഉദ്യോഗ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തെ സ്ഥിതി വിവരക്കണക്കുകള്‍ അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്രിമിലെയര്‍ മാനദണ്ഡം പരിഷ്‌കരിച്ച് ശമ്പള വരുമാനം കൂടി കണക്കിലെടുത്ത് പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളാള്ള കേന്ദ്ര നീക്കത്തിനെതിരേ കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക പഗവിയും സ്റ്റാറ്റസും പരിഗണിച്ച് ക്രിമിലെയര്‍ നിശ്ചയിക്കുന്ന നിലവിലെ രീതിയിലെ മാറ്റത്തിലൂടെ ഉദ്യോഗ രംഗത്തെ മിഡില്‍ ക്ലാസ് ജീവനക്കാരുടെ മക്കളും സംവരണ നിഷേധത്തിനിരയാവുകയാണ്. ഈ സാഹചര്യം കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ പാലോളി കമ്മിറ്റി അടക്കം ശുപാര്‍ശ ചെയ്ത പരിഹാര മര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സംസ്ഥാന സര്‍ക്കാറിന്റെ നിസ്സംഗതയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുര്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ഖജാഞ്ചി സി ബി കുഞ്ഞു മുഹമ്മദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം എ ലത്തീഫ്, എ ഐ മുബീന്‍, കെ എം അബ്ദുല്‍ കരീം, എ എസ് എ റസാഖ്, സി എച്ച് ഹംസ, എന്‍ സി ഫാറൂഖ് എന്‍ജിനീയര്‍, ടി എസ് അസീസ്, ഡോ. പി നസീര്‍, എ മഹ്്മൂദ്, അബ്ദുസ്സലാം ക്ലാപ്പന, എം എം നൂറുദ്ദീന്‍, സി ടി കുഞ്ഞയമു, എം അഖ്‌നിസ്, ഉമര്‍ മുള്ളൂര്‍ക്കര, സി എം എ ഗഫൂര്‍, പി എം എ ജബ്ബാര്‍, കെ സ്രാജുകുട്ടി, മുഹമ്മദ് ആരിഫ് ഖാന്‍, കെ എസ് കുഞ്ഞ്, പി അബൂബക്കര്‍ കടലുണ്ടി, ഷെരീഫ് പാലക്കാട്, വി എസ് എം ഇബ്രാഹീം, കെ ഉമര്‍, അബ്ദുന്നാലിര്‍, മുഹമ്മദ് നജീഹ്, യൂനുസ് കൊച്ചങ്ങാടി, കെ എം സലീം, പി എസ് അഷ്‌റഫ്, വി കെ അലി, വി പി സക്കീര്‍, പി എസ് ഷംസുദ്ദീന്‍, പി പി എം നൗഷാദ്, മുഹമ്മദ് സാലിഹ്, പി അബ്ദുസ്സലാം ചര്‍ച്ചയില്‍ പങ്കെടുത്തു.

Medical-Dental PG Admission Reservation: Anti-backward policy should be amended-MeccaNext Story

RELATED STORIES

Share it