Sub Lead

വംശീയ വിദ്വേഷ പ്രചാരണം: ഭരണകൂട ഇടപെടല്‍ അനിവാര്യമെന്ന് മെക്ക

വംശീയ വിദ്വേഷ പ്രചാരണം: ഭരണകൂട ഇടപെടല്‍ അനിവാര്യമെന്ന് മെക്ക
X

കോഴിക്കോട്: വംശീയവും വര്‍ഗീയവുമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ഭരണകൂടം അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനള്ള പ്രതിലോമ ശക്തികളുടെ ഗൂഢതന്ത്രങ്ങള്‍ക്ക് തടയിടാനും മുഖ്യമന്ത്രി സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ച് പരസ്പരം തമ്മിലടിപ്പിച്ച് അധികാര രാഷ്ട്രീയം കളിക്കുന്നവര്‍ ആരായാലും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണം. മത മേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും നീതി ബോധത്തോടും സത്യസന്ധമായും മാത്രമേ സമൂഹത്തിലെ തിന്മകള്‍ക്കും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിക്കാവു. വസ്തതകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിരക്കാത്ത വംശീയാധിക്ഷേപവും വര്‍ഗീയതയും പരിപോഷിപ്പിക്കുന്നത് നാടിന്റെ നാശത്തിനടയാക്കും.

ബിഷപ്പുമാരുടെ പ്രസ്താവനകളും പ്രതികരണങ്ങളും സമൂഹനന്മ മാത്രമുദ്ദേശിച്ചാണെങ്കില്‍ അവര്‍ തന്നെ അത് വിശദീകരിച്ചും വ്യക്തത വരുത്തിയും പ്രസ്താവനകളില്‍ നിന്നും പിന്മാറണമെന്നും മെക്ക ആവശ്യപ്പെട്ടു.

മെക്ക മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുമായിരുന്ന എച്ച് ബഷീര്‍ കോയ മുസ്‌ല്യാരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

ചരിത്ര സത്യങ്ങളെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും കാവി രാഷ്ട്രീയ വക്താക്കള്‍ വക്രീകരിക്കുന്ന നടപടികള്‍ തിരുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി ഇടപെടണം. സിലബസുകളിലെ കാവിവല്‍കരണം തടയണം. അറബി ഭാഷയോടും മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങളോടുമുള്ള വിവേചനം അവസാനിപ്പിച്ച്, അറബി അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തീകരിക്കണം. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ പാലൊളി കമ്മറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കി ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ മെക്ക ആവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രമേയങ്ങള്‍ വിശദീകരിച്ചു. എം എ ലത്തീഫ് ബഷീര്‍ കോയ മുസ് ല്യാരെ അനുസ്മരിച്ചു. ഭാരവാഹികളായ എഎസ്എ റസാഖ്, സി എച്ച് ഹംസ മാസ്റ്റര്‍, കെ എം അബ്ദുല്‍ കരീം, സി ബി കുഞ്ഞുമുഹമ്മദ്, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന , സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, എ ഐ മുബീന്‍, ഉമര്‍ മുള്ളൂര്‍ക്കര, എം അഖ്‌നി സ് , പി എം എ ജബ്ബാര്‍, വട്ടത്തില്‍ അബ്ദുല്‍ റഹിമാന്‍, സി എം എ ഗഫൂര്‍, നസീബുല്ല മാസ്റ്റര്‍, പി എസ് ഷംസുദ്ദീന്‍, കെ എം സലീം, മുഹമ്മദ് നജീബ്, കെ സ്രാജ് കുട്ടി, പി അബ്ദുല്‍ സലാം, വി കെ അലി ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it