Sub Lead

സംവരണേതര വിഭാഗങ്ങളുടെ പട്ടിക: സര്‍ക്കാര്‍-ഉദ്യോഗസ്ഥ ഗൂഢാലോചന വിളിച്ചറിയിക്കുന്നതാണെന്ന് മെക്ക

സംവരണേതര വിഭാഗങ്ങളുടെ പട്ടിക: സര്‍ക്കാര്‍-ഉദ്യോഗസ്ഥ ഗൂഢാലോചന വിളിച്ചറിയിക്കുന്നതാണെന്ന് മെക്ക
X

കോഴിക്കോട്: കേരളത്തില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ചുകൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഗൂഢാലോചയുടെ ഭാഗമാണെന്ന് മെക്ക. വസ്തുതാവിരുദ്ധതവും അര്‍ത്ഥശൂന്യവുമായ പ്രയോഗങ്ങള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഗൂഢലക്ഷങ്ങളും നീക്കങ്ങളും വിളിച്ചറിയിക്കുന്നതാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആരോപിച്ചു.

'2018 മുതല്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളിലും 2019, 2020 രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറിതലം മുതല്‍ പോസ്റ്റ് ഗ്രാഡുവേറ്റഡ് പ്രൊഫഷനല്‍ കോഴ്‌സുകള്ക്കു വരെ 10 ശതമാനം സംവരണം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുന്നോക്ക സമുദായങ്ങളുടെ പട്ടികയാണ് 04.06.2021 ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ' പ്രസ്താവനയില്‍ പറഞ്ഞു.

സമ്പൂര്‍ണ സാക്ഷര കേരളത്തിന്റെ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലെ വൈരുദ്ധ്യവും അര്‍ത്ഥവ്യത്യാസവും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. ഇതൊരു തട്ടിക്കൂട്ട് അബദ്ധ പഞ്ചാംഗവുമാണ്. സര്‍ക്കാര്‍ ഉത്തരവ് നിയമ വിദഗ്ദരെ പോലെ ഭാഷാ പണ്ഡിതര്‍ക്കും അരോചകമായി തോന്നുന്നതാണ്. കേരളത്തിന്റെ സംവരണ ചരിത്രത്തില്‍ വ്യാജരേഖകള്‍ ചമക്കുന്ന സര്‍ക്കാര്‍ ഉത്തരവാണിത്. 2008 മുതല്‍ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരുടെ പട്ടികയുടെ തലക്കെട്ട് തന്നെ അര്‍ത്ഥശൂന്യമാണ്. സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശമാകട്ടെ ആര് ചെയര്‍മാനായ കമ്മീഷനാണെന്നോ ഏത് തീയതിയാണെന്നോ രേഖപ്പെടുത്താത്ത തെറ്റിദ്ധാരണ പരത്തുന്നതും കോടതി വ്യവഹാരത്തിന് ഇടയാക്കുന്നതുമാണ്. വ്യാജ വസ്തുതാ വിവരണവുമായി സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം ഭാവിയില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it