ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്ന സൂചന നല്‍കി മായാവതി
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയും മായാവതി പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ പാര്‍ട്ടി അംഗങ്ങള്‍ വിഷമിക്കരുത്.1995 ല്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഞാന്‍ എംഎല്‍ എ ആയിരുന്നില്ല.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചന നല്‍കി ബിഎസ്പി നേതാവ് മായാവതി. പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയാണ് മായാവതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ സംബന്ധിച്ച് സൂചന നല്‍കിയത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴി ഉത്തര്‍പ്രദേശിലൂടെയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ദേശീയ രാഷ്ട്രീയത്തിലേക്ക് വീണ്ടും ഇറങ്ങാനുമുള്ള സാധ്യതയുണ്ടെന്നും മായാവതി സൂചിപ്പിച്ചു.
എല്ലാം ശരിയായി വന്നാല്‍ യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നും മത്സരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്. മായാവതി നേരത്തെ നാല് പ്രാവശ്യം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ഇവര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് അംബേദ്ക്കര്‍ നഗര്‍.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയും മായാവതി പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ പാര്‍ട്ടി അംഗങ്ങള്‍ വിഷമിക്കരുത്.1995 ല്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഞാന്‍ എംഎല്‍ എ ആയിരുന്നില്ല. പ്രധാനമന്ത്രിയോ മന്ത്രിയോ ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആറു മാസത്തിനുള്ളില്‍ പാര്‍ലമെന്റ് മെമ്പറായാല്‍ മതിയെന്നും അന്ന് മായവതി വ്യക്തമാക്കിയിരുന്നു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT