Sub Lead

കോണ്‍ഗ്രസിനു മുമ്പില്‍ വാതില്‍ കൊട്ടിയടച്ചു; യുപിയില്‍ സീറ്റ് വിഭജനം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷും

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും ജനവിധി തേടും. ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമായത്.

കോണ്‍ഗ്രസിനു മുമ്പില്‍ വാതില്‍ കൊട്ടിയടച്ചു;  യുപിയില്‍ സീറ്റ് വിഭജനം പ്രഖ്യാപിച്ച്  മായാവതിയും അഖിലേഷും
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്തിടെ കൈകോര്‍ത്ത ബിഎസ്പി-എസ്പി കക്ഷികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനമായി.ലോക് സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും ജനവിധി തേടും. ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമായത്. ബാക്കി സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും തമ്മില്‍ കഴിഞ്ഞ മാസമാണ് സഖ്യം രൂപീകരിച്ചത്. ഇതിനു പിന്നാലെതന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. സീറ്റുകള്‍ തുല്യമായി പങ്കിടാനായിരുന്നു ധാരണയെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതു പ്രകാരം ബിഎസ്പിയേക്കാള്‍ ഒരു സീറ്റ് കുറവാണ് എസ്പിക്ക് ലഭിച്ചത്.

യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുര്‍ എന്നിവടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കും. ലക്‌നൗ, കാന്‍പുര്‍, അലഹബാദ്, ഝാന്‍സി തുടങ്ങിയ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി തന്നെയാവും ജനവിധി തേടുക.

മീററ്റ്, ആഗ്ര, നോയിഡ, അലിഗഡ്, സഹാറന്‍പുര്‍ എന്നിവടങ്ങളില്‍ ബിഎസ്പി മത്സരിക്കും.കോണ്‍ഗ്രസ് 80 സീറ്റുകളിലും മത്സരിക്കുമെന്നു രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍, എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

Next Story

RELATED STORIES

Share it